സ്വർഗ്ഗം തുറന്നെന്നെ സ്പർശിക്കണേ നാഥാ – Swargam Thurannenne Sparshikkane

Faith Score0
Faith Score0

സ്വർഗ്ഗം തുറന്നെന്നെ സ്പർശിക്കണേ നാഥാ – Swargam Thurannenne Sparshikkane

സ്വർഗ്ഗം തുറന്നെന്നെ സ്പർശിക്കണേ നാഥാ
സ്വാധീനമറ്റു ഞാൻ മുങ്ങീടുന്നേ
മുറിവേറ്റ പാണിതൻ നിഴലിൽ മറച്ചെൻ്റെ
മുറിവുകളെയൊന്നു തഴുകേണമേ

പരകോപത്തീയിൽ വെന്തെരിഞ്ഞവനാം നിന
ക്കരുമയെൻ വേദന ചെറുതെന്നാലും
പരനേശുനാഥാ നീ പ്രിയമോടെ വന്നെൻ്റെ
പടകിൻ്റെ പടവിലും കയറേണമേ

മരുജീവസമരത്തിൽ നീറി ഞാനെന്നാലും
തിരുഹിതമെന്നിൽ നിറവേറട്ടെ
വരനിങ്ങണയാറായ് മരുവോട്ടം തീരുംനാൾ
വരെയും നീ പിരിയാതെൻ കരമേന്തണേ

Swargam Thurannenne Sparshikkane Malayalam Christian Song Lyrics

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo