Swargeeya Geham song lyrics – സ്വർഗ്ഗീയ ഗേഹം തേടിപ്പോയി മറഞ്ഞോ
സ്വർഗ്ഗീയ ഗേഹം തേടിപ്പോയി മറഞ്ഞോ.. എന്നാത്മ സ്നേഹമേ ഇനിയില്ല കൺമുന്നിൽ ദൂരെ പോയി മറഞ്ഞു (2) നിറയുന്ന ദുഃഖം, പൊഴിയുന്നു കണ്ണീർ, എല്ലാം നിനക്ക് വേണ്ടി….. നീയൊരു ഓർമ്മയായി….. (സ്വർഗ്ഗീയ ഗേഹം)
സങ്കടക്കടൽ തിരയിൽ ആടിയുലഞ്ഞെൻ മനം നിന്നോർമ്മ ചിത്രം മാത്രം ഉള്ളിൽ തെളിയുമ്പോൾ (2) ഉരുകി തളരുമെൻ മനസ്സ് നിന്റെ ഓർമ്മയിൽ നീറുന്നു എൻ ഹൃദയം നുറുങ്ങുന്നു (സ്വർഗ്ഗീയ ഗേഹം)
കർത്താവിൻ സന്നിധിയിൽ നീ ചെന്ന് ചേരുമ്പോൾ രക്ഷതൻ തൃക്കരം നീട്ടി അവിടുന്ന് നിന്നെ ചേർത്തണയ്ക്കും (2) ഈശോയിൽ വിശ്വാസമർപ്പിച്ചവരിൽ അവിടന്ന് വീണ്ടും ഉയിരേകും നിത്യമാം ജീവൻ നൽകിടുന്നു (സ്വർഗ്ഗീയ ഗേഹം)

