Thalikayil – തളികയിൽ
മ്മ്…. മ്മ്…. മ്മ്…. മ്മ്….. മ്മ്…….
തളികയിൽ…. കാഴ്ചയായി
ബലിയുണർത്തുമാത്മനാഥ സ്നേഹവേദിയിൽ
വരികയായ്…. തിരികളായി….
നിന്റെ യാഗദീപമായെരിഞ്ഞലിഞ്ഞിടാൻ
ദൈവമേ നിന്നിലെന്നെ ചേർത്തിടാൻ
ദിവ്യമാം കാഴ്ചയായി സ്വീകരിക്കണേ (2)
Cho:അനുപമബലിയായി
പ്രിയകര ബലിയായി
സർവ്വവും കാഴ്ചവെച്ചിടാം (2)
മധുരമാം തേൻനിറഞ്ഞമലരുപോൽ
കൃപനിറഞ്ഞ പാവനാത്മനിറവു നൽകി നീ (2)
മനുജരിൽ സ്നേഹാദനഭാഗ്യമേകി നീ
എന്നെയും വീണ്ടെടുത്തു നീ
എന്നെയും വീണ്ടെടുത്തു നീ
(അനുപമ )
സഹജരിൻ നോവറിഞ്ഞുമാറ്റുകിൽ
മനമലിഞ്ഞു സ്വീകരിക്കുമെന്റെ കാഴ്ചകൾ (2)
മലിനമായ ചിന്തയാകെ വെടിയുമെങ്കിലോ
പൂർണമായി സ്വീകരിച്ചിടും
പൂർണമായി സ്വീകരിച്ചിടും
(തളികയിൽ )
(അനുപമ )

