ഇന്നു പകൽ മുഴുവൻ – Innu Pakal Muzhuvan song lyrics
ഇന്നു പകൽ മുഴുവൻ – Innu Pakal Muzhuvan song lyrics
1.ഇന്നു പകൽ മുഴുവൻ കരുണയോടെന്നെ സൂക്ഷിച്ചവനേ!
നന്ദിയോടെ തിരുനാമത്തിന്നു സദാ വന്ദനം ചെയ്തിടുന്നേൻ
2.അന്നവസ്ത്രാദികളും സുഖം ബലമെന്നിവകൾ സമസ്തം
തന്നടിയാനെ നിത്യം പോറ്റിടുന്ന ഉന്നതൻ നീ പരനേ
3.മന്നിടം തന്നിലിന്നും പലജനം ഖിന്നരായ് മേവിടുമ്പോൾ
നിന്നടിയാനു സുഖം തന്ന കൃപ വന്ദനീയം പരനേ
4.തെറ്റു കുറ്റങ്ങളെന്നിൽ വന്നതളവറ്റ നിന്റെ കൃപയാൽ
മുറ്റും ക്ഷമിക്കണമേ അടിയാനെ ഉറ്റു സ്നേഹിപ്പവനേ
5.എൻ കരുണേശനുടെ ബലമെഴും തങ്കനാമമെനിക്കു
സങ്കേതപട്ടണമാം അതിലഹം ശങ്കയെന്യേ വസിക്കും
6.വല്ലഭൻ നീയുറങ്ങാതെ നിന്നെന്നെ നല്ലപോൽ കാത്തിടുമ്പോൾ
ഇല്ലരിപുഗണങ്ങൾക്കധികാരമല്ലൽ പെടുത്തിടുവാൻ
7.ശാന്തതയോടു ഞാനും നിൻസന്നിധൗ ചന്തമായിന്നുറങ്ങി
സന്തോഷമോടുണരേണം ഞാൻ തിരുകാന്തി കണ്ടുല്ലസിപ്പാൻ
Innu Pakal Muzhuvan song lyrics in Malayalam
1.Innu pakal muzhuvan karunayodenne sookshichavane!
Nandiyode thirunaamathinnu sadaa vandanam cheythidunnen
2.Annavasthraadikalum sukham balamennivakal samastham
Thannadiyaane nithyam pottidunna unnathan nee parane
3. Mannidam thannilinnum palajanam khinnaraay mevidumbol
Ninnadiyaanu sukham thanna krupa vandaneeyam parane
4.Thettu kuttangalennil vannathalavatta ninte krupayaal
Muttum kshamikkename adiyaane uttu snehippavane
5.En karuneshanude balamezhum thanka-naamamenikku
Sankethapattanamaam athilaham shankayenye vasikkum
6.Vallabhan neeyurangaa the ninnenne nallapol kaathidumbol
Illa ripuganagal kkadhikaaramallal peduthiduvaan
7.Shaanthathayodu njaanum nin sannidhau chanthamaay innurangi
Santhoshamodunare nam njaan thiru-kaanthi kandullasippaan
vandhanam yesupara-song-lyrics
- 10000 Reasons – വാഴ്ത്തുക മനമേ ഓ
- 8 languages sing As the Deer Together A worship in Heaven
- Aa Pokkil Oru Vaakku – ഫലമില്ലാ മരത്തിൽ നൽ
- Aaba Daivame Aliyum Snehame song Lyrics – ആബാ ദൈവമേ അലിയും
- Aaba Pithavinte Priyaputhree
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."