നാവിലലിയും നാഥൻ – Navil Aliyum Nathan
ദിവ്യകാരുണ്യമേ സ്നേഹവാത്സല്യമേ വന്നിടു എന്നിലും ദിവ്യ കൂദാശയായി (2)
കരുണയുള്ളവൻ നീ സ്നേഹം ഏറെ നൽകൂ ഇടറി വീണ എന്നെ നീ താങ്ങി നിർത്തിടേണെ
(ദിവ്യകാരുണ്യമേ സ്നേഹവാത്സല്യമേ)
നാവിലലിയും നാഥനെ ഞാൻ പാടി വാഴ്ത്തീടും (4)
ദൈവ സ്നേഹമെന്തെന്നറിഞ്ഞിതെ നടന്നകന്നു ഞാൻ നിന്നെ കാണാതെ അറിയാതെങ്ങോ (2)
നിന്നിലായി തീരുവാൻ നിന്നിലായി ചേരുവാൻ ജീവനേകുന്ന വചനം നൽകൂ (2)
(ദിവ്യകാരുണ്യമേ സ്നേഹവാത്സല്യമേ)
(നാവിലലിയും നാഥനെ ഞാൻ പാടി വാഴ്ത്തീടാം (4))
നാഥൻ എനിക്കു നൽകും സൗഭാഗ്യത്തിൽ സന്തോഷിക്കും ഞാൻ എന്നെ കാത്തീടും ആശ്ലേഷിക്കും (2)
നിന്നിലായി തീരുവാൻ നിന്നിലായി ചേരുവാൻ ആശ്വാസവചനം നൽകൂ (2)
(ദിവ്യകാരുണ്യമേ സ്നേഹവാത്സല്യമേ….. (full))
(നാവിലലിയും നാഥനെ ഞാൻ പാടി വാഴ്ത്തീടാം(4))
