Aagathamayalo maanavarkkaay Malayalam devotional christian song lyrics, written tune and sung by Captain V. J. David, Thomas Kankalil & William Isaac – ആഗതമായല്ലോ മാനവർക്കായ്
ആഗതമായല്ലോ മാനവർക്കായ്
വർണ്ണങ്ങൾ ചാലിച്ച പൊൻപുലരി
ആയിരം സ്വപനങ്ങൾ പൂവണിഞ്ഞ
വാസന്ത സൗഭാഗ്യ പൊൻപുലരി
കാതോർത്തു കാലം കഴിഞ്ഞിടവേ
ബേതലഹേം കണ്ടു പൊൻപുലരി
മണ്ണിനെ വിണ്ണാക്കി മാറ്റുവാനും
നന്മകൾ കൊയ്തെടുത്തീടുവാനും
ചോര വിയർപ്പാക്കും സോദരരേ
കേൾക്കുമോ നിങ്ങൾ ഈ വാർത്തയിന്ന്
ദേവസുതനേശു ജാതനായി
സൗഭാഗ്യ നാളുകൾ വന്നു പോയി
പാപിയെ മാറോടു ചേർക്കുവാനും
രോഗിയെ സൗഖ്യമാക്കീടുവാനും
മാർഗ്ഗവും സത്യവും ജീവനുമായ്
ദേവകുമാരനായ് തീർന്നവനായ്
മേദിനിയിലിന്നു ജാതനായി
മാനവരെ രക്ഷിച്ചീടുവാനായ്
Aagathamayalo maanavarkkaay song lyrics in English
Aagathamayalo maanavarkkaay lyrics, ആഗതമായല്ലോ മാനവർക്കായ് lyrics, Salvation Army Mission Network-ISWT
Estimated reading time: 2 minutes
Key Takeaways
- The article features the Malayalam devotional song ‘Aagathamayalo maanavarkkaay’ by Captain V. J. David, Thomas Kankalil, and William Isaac.
- It includes the song’s complete lyrics and credits the music to Mathew Samuel and orchestration to Albin Simon.
- The song is part of the album ‘Crib Bells’ and conveys themes of hope and salvation.
- Additionally, the article provides links to related Christian song lyrics on the website.
- The keyphrase ‘Aagathamayalo maanavarkkaay lyrics – ആഗതമായല്ലോ മാനവർക്കായ്’ is highlighted throughout the text.

