അമ്മേ അമ്മേ യേശുവിൻ അമ്മേ – amme amme yeshuvin amme
അമ്മേ അമ്മേ യേശുവിൻ അമ്മേ
മാനവർക്ക് എല്ലാം നീമാതാവേ
കുരിശിൻറെ വിരിമാറിൽ നാഥൻ നൽകിയ സമ്മാനമേ
കുരിശിൻറെ പാതയിൽ തളരാത്ത ചൈതന്യമേ
Chorus =
നന്മനിറഞ്ഞവളെ മേരി കന്യാമാതാവേ
നിർമല സ്നേഹ സ്നേഹ തെളിനീരുറവയാം അമ്മേ
പ്രിയമോടെ മക്കൾക്കായി പ്രാർത്ഥിച്ചിടണേമേ
യേശുവിൻ അമ്മേ എന്നുടെ അമ്മേ മാമരിയേ.
പാപികൾ ഞങ്ങളെ വീണ്ടെടുക്കുവാൻ
പാരിതിൽ ഈശോയെ നൽകിയ നാഥേ
ഇന്നും ധരണി തൻ പാപങ്ങൾ പോക്കുവാൻ
കണ്ണീരൊഴുക്കുന്ന കാരുണ്യമേ
പാവനാരൂപിയേ നൽകീടുവാൻ
ശിഷ്യരോടൊത്ത് നീ പ്രാർത്ഥിച്ച പോൽ
ഇന്നും ഞങ്ങളിൽ അഭിഷേകമേകുവാൻ
ആത്മാവിൻ സഖിയേ നീ പ്രാർത്ഥിക്കണേ

