അത്യുന്നതനാം ദൈവത്തിൻ മറവിൽ – Athyunnathanam Daivathin Maravil song lyrics
1.അത്യുന്നതനാം ദൈവത്തിൻ മറവിൽ
സർവ്വശക്തൻ നിഴലിൻ കീഴിൽ
കോട്ടയായവൻ സങ്കേതമായവൻ
തൻ സന്നിധിയിൽ വസിക്കുന്നു ഞാൻ
ഞാനാശ്രയിക്കും പാറ എൻ രക്ഷയിൻ വെളിച്ചം
ഞാനാരെ പേടിക്കും കർത്തനെന്റെ അഭയം
ഇടയശ്രേഷ്ഠൻ ക്രിസ്തു വീര്യഭുജം ഉള്ളോൻ
കൈപിടിച്ചു നയിക്കുന്നെന്നെ;-
2.പാപമൃത്യു ശാപഘോരപീഡയാൽ
മനമുരുകും മർത്യസ്നേഹിതാ
അദ്ധ്വാനിക്കുന്നോർ ഭാരം വഹിപ്പോർ
യേശുവിന്റെ പാദേ ചേരുക;- ഞാനാ…
3 യുദ്ധം ക്ഷാമ രോഗ വിപ്ളവാധികൾ
ഭൂലോകത്തെ നടുക്കീടുന്നു
വില്ലൊടിക്കുവാൻ വ്യാധി നീക്കുവാൻ
ജയം വരിച്ചേശു വരുന്നു;- ഞാനാ…
4.രക്ഷനേടുവാൻ മോക്ഷം പ്രാപിപ്പാൻ
സത്യമാർഗ്ഗമന്വേഷിപ്പോനെ
സത്യവഴിയും വാതിലുമായ
യേശുനാഥൻ പാദം ചുംബിക്ക;- ഞാനാ…

