അത്യുന്നതന്റെ മറവിൽ – Athyunnathante maravil
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ
പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
എന്റെ സങ്കേതവും കോട്ടയും
ഞാനാശ്രയിക്കും ദൈവവും
നീ മാത്രമെന്ന് കർത്താവോടേറ്റു ചൊല്ലിടും
അവനേറ്റ് ചൊല്ലിടും….
അത്യുന്നതന്റെ മറവിൽ….
വേടന്റെ കെണിയിൽ നിന്നും
മാരകമാം മാരിയിൽ നിന്നും
നിന്നെ രക്ഷിക്കും തൂവൽ കൊണ്ടു മറയ്ക്കും
ചിറകിൻ കീഴിൽ നിനക്കഭയമേകും
വിശ്വസ്തതകൊണ്ടു നിന്നെ കവചമണിയിക്കും
അത്യുന്നതന്റെ ….
ഭീകരത നിറഞ്ഞ രാത്രിയും
പകൽ പറക്കും അസ്ത്രത്തെയും
തെല്ലും ഭയക്കേണ്ട കൂരിരുട്ടിനെയും
നട്ടുച്ചയ്ക്കണയും വിനാശത്തെയും
പേടിക്കണ്ട ദൈവം കൂടെയുണ്ട്
അത്യുന്നതന്റെ ….
നിൻ പാർശ്വത്തിലായിരങ്ങൾ
വലഭാഗേ പതിനായിരങ്ങൾ
മരിച്ചു വീണേക്കാം ഭയപ്പെടേണ്ട നീ
അനർത്ഥങ്ങൾ ഒന്നും നിന്നെ
തൊടുകയില്ല
ദുഷ്ടന്റെ പ്രതിഫലം നീ കണ്ടിടും
അത്യുന്നതന്റെ …..
നിൻ വഴിയിൽ നിന്നെ കാത്തിടാൻ
ദൂതരോടു കല്പിച്ചിടും
നിന്റെ പാദങ്ങൾ കല്ലിൽ തട്ടാതെ
അവർ നിന്നെ കൈകളിൽ താങ്ങിക്കൊള്ളും
അത്യുന്നതൻ നിന്നെ വഹിച്ചുകൊള്ളും
അത്യുന്നതന്റെ …
സിംഹത്തെ ചവിട്ടീടിലും
സർപ്പത്തെ മെതിച്ചീടിലും
സ്നേഹത്തിൽ നീ എന്നോടൊട്ടിനിന്നതാൽ
ഞാൻ നിന്നെ സംരക്ഷിക്കും
എൻ നാമത്താൽ നീ രക്ഷ നേടിടും
അത്യുന്നതന്റെ ….
നീ എന്നെ വിളിച്ചിടുമ്പോൾ
ഞാൻ നിനക്കുത്തരമേകും
കഷ്ടതകളിൽ ഞാൻ നിന്നോട് ചേർന്നു നിൽക്കും
ദീർഘായുസ്സേകി നിന്നെ തൃപ്തനാക്കും
എന്റെ രക്ഷ നിന്നെ ഞാൻ കാട്ടിത്തരും
അത്യുന്നതന്റെ …..
Athyunnathante maravil song lyrics in english
Athyunnathante maravil
Sarvashakthante thanalil
Parkkunnavan bhagyavan bhagyavan
Ente sankethavum kottayum
Njanashrayikkum Daivavum
Nee mathramennu karthavodettu
Chollidum avanettu chollidum
Vedante keniyil ninnum
Marakamaam mariyil ninnum
Ninne rakshikkum
Thooval kondu maraykkum
Chirakinkeezhil ninakkabhayamekum
Viswasthatha kondu ninne Kavachamaniyikkum
Bheekaratha niranja raathriyum
Pakal parakkum asthratheyum
Thellum bhayakkenda Kooriruttineyum
Nattuchakkanayum vinashatheyum
Pedikkenda Daivam koodeyundu
Nin parswathilaayirangal
Valabhage pathinaayirangal
Marichu veenekkam
Bhayappedenda nee
Anarthangalonnum ninne thodukayilla
Dushtante prathiphalam nee kandidum
Nin vazhiyil ninnekathidaan
Doodarodu kalpichidum
Ninte paadangal kallil thattathe
Avar ninne kaikalil thaangikkollum
Athyunnathan ninne vahichukollum
Simhathe chavitteedilum
Sarppathe methicheedilum
Snehathil neeyennodotti ninnathal
Njan ninne samrakshikkum
En namathal nee raksha nedidum
Nee enne vilichidumbol
Njan ninakkutharamekum
Kashtathakalil njan ninnodu chernnu nilkkum
Deerkhaayusseki ninne thripthanakkum
Ente raksha ninne njan kaattitharum
