Balidhanamayavan Baliyekuvanaay – ബലിദാനമായവൻ ബലിയേകുവാനായ്
ബലിദാനമായവൻ ബലിയേകുവാനായ്
കരുണയോടെന്നെ വിളിച്ചൂ(2)
അർഹത നോക്കാതെ അവികല സ്നേഹത്തിൽ
പങ്കുചേരാനെന്നെ ക്ഷണിച്ചൂ(2)
കോറസ്സ്:
//ബലിദായകാ ഈ ബലിവേദിയിൽ
ഇന്നണയുമീ ദാസനിൽ കൃപ ചൊരിയൂ//(2)
അഹറോന്റെ വംശത്തിൽ പിറന്നവനല്ല ഞാൻ
യോഗ്യത തെല്ലുമില്ലനുഗമിക്കാൻ(2)
കളിമണ്ണ് പോലെ ഞാൻ നിൽക്കുന്നു തിരുമുമ്പിൽ
മെനഞ്ഞിടൂ നിൻ തിരുഹിതമതുപോൾ(2)
കോറസ്സ്://ബലിദായകാ//(2)
കാൽവരി മലയിൽ നി യാഗമായ് തീർന്നപോൽ
എൻജീവിതം നൽകാം കാഴ്ചയായി(2)
ഒരു മൺചെരാതതിൽ നീ തന്നൊരീ ദാനം
അണഞ്ഞുപോകാതെ ഞാൻ കരുതിവെയ്ക്കാം(2)
//ബലിദാനമായവൻ//(1)
//അർഹത നോക്കാതെ//(1)
കോറസ്സ്://ബലിദായകാ//(2)

