ബലി വേദി തന്നിൽ ബലിദാനമാകാൻ – Belivedhithannil balidaanamaakan

Faith Score+1
Faith Score+1

ബലി വേദി തന്നിൽ ബലിദാനമാകാൻ – Belivedhithannil balidaanamaakan

ബലി വേദി തന്നിൽ ബലിദാനമാകാൻ
അണയുന്നു ദാസരൊന്നായ് (2)
ബലിയായിടാനും ബലിയേകിടാനും
തിരുനാഥനോപ്പമായിടാൻ (2)
പാവന യാഗമായി തീർത്തിടാം
ഈ ബലി ഒരുമയിൽ ഒന്നായിതാ (2)

മനമൊന്നുയർത്തി മിശിഖാതൻ ബലിയിൽ ആദരായ് പങ്കു ചേരാം
കൃപയൊഴുകും നിമിഷം
വരമൊഴുകും സമയം
ആദരായ് പങ്കു ചേരാം (2)

സഹനങ്ങളൊക്കെയും സ്നേഹത്തിൽ ചാലിച്ച
കാൽവരി തന്നോർമയിൽ (2)
സ്നേഹമാംയേശുവിന് ചാരേയണഞ്ഞിടാം
തിരുസ്നേഹ നിറവിനായി

{ബലിയായി തീർന്നവൻ ബലമായി തീരുന്ന ബലിവേദി സജ്മായി (2)}

മനമൊന്നുയർത്തി മിശിഖാതൻ ബലിയിൽ ആദരായ് പങ്കു ചേരാം
കൃപയൊഴുകും നിമിഷം
വരമൊഴുകും സമയം
ആദരായ് പങ്കു ചേരാം

ഉലയിലെ പൊന്നുപോൽ ശോഭനമായിടും
ബലിവേദിയിങ്കൽ നമ്മൾ (2)
ഉള്ളവുനുള്ളതും ചേർത്തുവച്ചിബലി
നാഥാനയ്ർപ്പിച്ചിടാം

{ഉരുകുന്ന തിരിപോലെ ഉലകത്തിൽ എരിയുന്ന ദീപമായ് തീർന്നിടാനായ് (2)}

ബലി വേദി തന്നിൽ ബലിദാനമാകാൻ
അണയുന്നു ദാസരൊന്നായ്
ബലിയായിടാനും ബലിയേകിടാനും
തിരുനാഥനോപ്പമായിടാൻ
പാവന യാഗമായി തീർത്തിടാം
ഈ ബലി ഒരുമയിൽ ഒന്നായിതാ

മനമൊന്നുയർത്തി മിശിഖാതൻ ബലിയിൽ ആദരായ് പങ്കു ചേരാം
കൃപയൊഴുകും നിമിഷം
വരമൊഴുകും സമയം
ആദരായ് പങ്കു ചേരാം (2)

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo