En Manobhalakangalil song lyrics – എന് മനോഫലകങ്ങളില്
എന് മനോഫലകങ്ങളില്
നിന്റെ കല്പനയോടെയീ
ജീവിതമാം സീനായ് മാമലയില്
എരിതീ ചെടിയായ് വളരേണമേ യഹോവേ (എന് മനോ..)
1.മോശയാല് യഹൂദരില്
മോചനം ചൊരിഞ്ഞവനെ (2)
മനസ്സിലെ മരുവിലും
സമാഗമന കൂടാരവുമായി
നില്പു നിന് മുന്പില് ഞാന്
എന്റെ പാപമകറ്റണമെ (എന് മനോ..)
2.എന്റെ ഈ ശരീരവും
ജീവനും പൊതിഞ്ഞിടുവാന് (2)
മുകളില് നീ മുകിലു പോല്
പരന്നൊഴുകണേ ഈ മരുഭൂവില്
പാറയില് വെള്ളമായ്
എന്റെ ദാഹം തീര്ക്കണമേ (എന് മനോ..)
En Manobhalakangalil malayalam christian song lyrics in english

