Enneshurajan – ഇന്നേശു രാജന്‍ ഉയിര്‍ത്തെഴു

Faith Score+1
Faith Score+1

Enneshurajan – ഇന്നേശു രാജന്‍ ഉയിര്‍ത്തെഴു

ഇന്നേശു രാജന്‍ ഉയിര്‍ത്തെഴു-ന്നേറ്റല്ലേലൂയാ
വന്‍നാശ ശാപ ചാവുകള്‍ ജയിച്ചല്ലേലൂയാ

മഹാ സന്തോഷമേ-മഹാ സന്തോഷമേ!

പരാപര സുതന്‍ യേശുനാഥനെ-വാഴ്ത്തിപ്പാടുവിന്‍
ജയഗീതം പാടുവിന്‍-ജയഗീതം പാടുവിന്‍

പകലോനുദിച്ചിരുളോടിയൊളിച്ചിതാ വന്നീടുവിന്‍
മഹാ സന്തോഷമേ-മഹാ സന്തോഷമേ!

ദൈവദൂതന്‍ കല്ലുരുട്ടി നീക്കി-വാതിലില്‍ നിന്നു
അക്കാവല്‍ക്കാര്‍-മരിച്ചവരെപ്പോലെയായ്‌ വന്നു
മഹാ സന്തോഷമേ-മഹാ സന്തോഷമേ!

അതിരാവില്‍ പേത്ര-യോഹന്നാന്മാരോടി വന്നഹോ
ശവക്കല്ലറയ്ക്കുള്ളില്‍ നോക്കി വിശ്വസിച്ചീടിനാരഹോ
മഹാ സന്തോഷമേ-മഹാ സന്തോഷമേ!

 

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo