എന്നെ അൻപോടു സ്നേഹിപ്പാൻ – Enney anpodu snehippan

Faith Score+1
Faith Score+1

എന്നെ അൻപോടു സ്നേഹിപ്പാൻ – Enney anpodu snehippan

എന്നെ അൻപോടു സ്നേഹിപ്പാൻ
എന്താണ് എന്നിൽ കണ്ടത്
ചേറ്റിൽ കിടന്നതാമെന്നെ
ആ പൊൻകരം നീട്ടി പിടിച്ചു (2)

ഇത്രമേൽ സ്നേഹിച്ചീടുവാൻ
യോഗ്യത എന്നിൽ കണ്ടുവോ
ഇത്രമേൽ മാനിച്ചിടുവാൻ
യോഗ്യത എന്നിൽ കണ്ടുവോ
തൂയ്യരേ.. തൂയ്യാ ആവിയേ…(2)

വറ്റാത്ത ഉറവയേ തേനിലും മധുരമേ 2)
(എന്നെ അൻപോടു…)
എന്നെ നിത്യമായ് സ്നേഹിച്ചു
ആ തേജസ്സാൽ മുറ്റും നിറച്ചു
തണ്ടിന്മേൽ ശോഭിച്ചീടുന്ന
കത്തുന്ന വിളക്കായും (2)

ഇരുളിൽ നൽ വെളിച്ചം പോലെ
മാറ്റുന്ന തേജോമയനെ
നീതിയിൻ തേജസ്സാലെന്നെ
അധികമായ് നില നിർത്തീടും (2) തൂയ്യരേ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo