എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ – Ente sampathennu cholluvan

Faith Score0
Faith Score0

എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ – Ente sampathennu cholluvan

എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
ചാവിനെവെന്നുയിർത്തവൻ വാനലോകമതിൽച്ചെന്നു
സാധുവെന്നെ ഓർത്തു നിത്യം താതനോടു യാചിക്കുന്നു

ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ
സ്വർഗ്ഗകനാൻ നാട്ടിലാക്കുവാൻ
പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേൽ ജയമേകി
വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നൽകി;- എന്‍റെ…

നല്ല ദാസൻ എന്നു ചൊല്ലുന്നാൾ-തന്‍റെ മുമ്പാകെ
ലജ്ജിതാനായ് തീർന്നുപോകാതെ
നന്ദിയോടെൻ പ്രിയൻ മുമ്പിൽ പ്രേമകണ്ണീർ ചൊരിഞ്ഞീടാൻ
ഭാഗ്യമേറും മഹോത്സവ വാഴ്ചകാലം വരുന്നല്ലോ;- എന്‍റെ…

എന്‍റെ രാജാവെഴുന്നള്ളുമ്പോൾ തന്‍റെ മുമ്പാകെ
ശോഭയേറും രാജ്ഞിയായിത്തൻ
മാർവ്വിലെന്നെ ചേർത്തിടും തൻ പൊന്നു മാർവ്വിൽ മുത്തിടും ഞാൻ
ഹാ എനിക്കീ മഹാഭാഗ്യം ദൈവമേ നീ ഒരുക്കിയേ;- എന്‍റെ…

Ente sampathennu cholluvan song lyrics in english

Ente sampathennu cholluvan vere illonnum
Yeshu mathram sampathakunnu
chavine vennuyirthavan vanalokamathil chennu
sadhuvenne orthu nithyam Thathanodu yachickunnu

Krushil maricheesanen perkai veendeduthenne
sworga kanan nattilakuvan
papam neengi sapam mari mruthuvinmel jayameki
vegam varam ennurachitt amayam theerthasa nalki;-

Nalla dasan ennu chollunnal-Thante mumpake
lejjithanai theernnu pokathe
nandiyoden Priyan mumpil premakanneer chorinjeedan
bhagyamerum maholsava vazhchakalam varunnallo;-

Ente rajav- ezhunnallumpol thante mumpake
shobhayerum rajnjiai than
marvilenne cherthidum Than ponnu marvil muthidum njan
Ha eniki mahabhagyam daivame nee orukiye;-

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo