ഹൃദയനിറവിൽ നിന്നേകുന്നിതാ – Hrudaya niravil ninnekunnithaa
ഹൃദയനിറവിൽ നിന്നേകുന്നിതാ സുരഭിലകാഴ്ചകൾ ( 2 )
കണ്ണീരിൽ ചാലിച്ച നൈവേദ്യവുമായ്നിൽപ്പൂ
വരേണമേ നാഥാ തൃക്കൈകൾ നീട്ടി സ്വീകരിക്കൂ
വിറയാർന്ന കരങ്ങളാൽ നൽകുന്നു കാഴ്ചദ്രവ്യങ്ങൾ
ഹൃദയനിറവിൽ ….. (2)
പരിത്രാണ കർമ്മത്തിൽ പരിശുദ്ധതനയൻതൻ തിരുമാംസനിണമാകും അപ്പവും വീഞ്ഞുമായെത്തുന്നു (2) ദുർബലരാം ഞങ്ങൾ തവതിരുസന്നിധേ
കനിവാർന്ന കണ്ണുകളാൽ
വീക്ഷിക്കണേ നിൻ മക്കളെ (2)
ഹൃദയനിറവിൽ …..
അനുകമ്പാർദ്രസ്നേഹത്താൽ തിരുമുൽക്കാഴ്ചകൾ
തിരുമാംസനിണമായ് മാറ്റേണമേ നാഥാ (2)
അവ ഞങ്ങൾതൻഹൃത്തിൽ
വരപ്രസാദ മാരിയായ് (2) പെയ്തിറങ്ങട്ടേയി പരമോന്നത ബലിയിൽ
ഹൃദയനിറവിൽ
