കാത്തിരുന്ന സമയമിതാ – kaathirunna samayamithaa
കാത്തിരുന്ന സമയമിതാ
അനുഗ്രഹത്തിൻ വർഷമിതാ
പുണ്യമൊഴുകും വേളയിതാ
ദൈവസ്നേഹത്തിൻ സുദിനമിതാ(2)
//ഒരുങ്ങി ദേവാലയം
നിറഞ്ഞു ദേവാങ്കണം
ദൈവ സ്തുതികൾ ചേർന്ന് പാടാൻ വചനവേദിയിതാ
ദൈവ ഭവനമിതാ//(2)
സ്വപ്നങ്ങൾ പൂത്തുലയുമീ നിമിഷം
ഒരുമതൻപ്രതീകമിന്നീഭവനം(2)
അഗതികൾക്കത്താണിയാകുമീ ഗേഹം
ഐശ്വര്യപൂർണ്ണമിന്നീ നിലയം(2)
നിത്യം ആരാധ്യ സ്തുതി യോഗ്യം
//ഒരുങ്ങി//..(1)
ആത്മാവിൽ കൃപ നിറയുമീനാളിൽ
നന്ദിയല്ലാതെന്തു ഞങ്ങൾ ചൊല്ലും(2)
എണ്ണമറ്റ നന്മകൾക്ക് പകരം നൽകാൻ
ജീവകാലം ദൈവ സ്തുതി പാടാം(2)
നിത്യം ഘോഷിക്കാം തിരുനാമം …
//കാത്തിരുന്ന//(1)
//ഒരുങ്ങി//(2)

