കരളുരുകി കരയുന്ന നേരം – Karaluruki Karayunna Neram
കരളുരുകി കരയുന്ന നേരം കരയരുതെന്നോതി എൻ നാഥൻ
ദുഃഖങ്ങളാലുള്ളം നീറിയ നേരം
തളരരുതെന്നോതി എൻ യേശു
ദർശനത്തിന്നോരവധിയുണ്ട്
അതുവരും സമയമിനി അധികമില്ല
വാക്കുപറഞ്ഞവൻ വിശ്വസ്തനായവൻ
ഉന്നതികളിലെന്നെ നടത്തീടുമേ
അത്തിവൃക്ഷം ഇനി തളിർത്തില്ലെങ്കിലും
മുന്തിരിയിൽ അനുഭവം കണ്ടില്ലെങ്കിലും
ഒലിവുമരം സ്നേഹഫലം കായ്ചില്ലെങ്കിലും
രക്ഷിതാവിൽ ഞാനെന്നുമാനന്ദിക്കും
എന്റെ രക്ഷയാം പാറയിൽ ഞാനുല്ലസിക്കും
ദർശന….
വാതിലുകൾ പലതും അടഞ്ഞുപോയീടിലും
പാതയിൽ കൂരിരുൾ മൂടിയെന്നാകിലും
ക്രൂശിലെനിക്കായ് പുതുവഴി തുറന്നവൻ
മറന്നീടുമോ എന്നെ ഒരു നാളിലും
നിത്യശാന്തിയിൻ തീരമതിലണയുവോളം
കരളുരുകി…
ദർശന…
Karaluruki Karayunna Neram song lyrics in english
Karaluruki karayunna Neram
Karayaruthennothi en naadhan
Dukkhangalaalullam neeriya neram
Thalararuthennothiyennesu
Darsanathinnoravadhiyundu
Athu varum naalini adhikamilla
Vaakku paranjavan
Viswasthanaayavan
Unnathikalinenne nadatheedume
Atthivriksham ini thalirthillenkilum
Munthiriyil anubhavam kandillenkilum
Olivumaram snehaphalam kaaychillenkilum
Rakshithaavil njanennum aanandikkum
En rakshayaam paarayil njanullasikkum
Vaathilukal palathum Adanju poyeedilum
Paathayil koorirul moodiyennakilum
Kroosilenikkaai puthuvazhi thurannavan
Maranneedumo enne orunaalilum
Nithya ssaanthiyin theeramathilanayuvolam


