കര്‍ത്താവെന്‍റെ സങ്കേതവും – Kartthaavente sankethavum
കര്‍ത്താവെന്‍റെ സങ്കേതവും
ഗോപുരവും കോട്ടയും താന്‍
പാര്‍ത്തലത്തില്‍ ആര്‍ത്തിയോടെ
തൃപ്പാദം ഞാന്‍ ചേര്‍ന്നിടുന്നേന്‍
[ “ഉയര്‍ത്തിടും ഞാന്‍ എന്‍റെ കണ്‍കള്‍ ” എന്ന രീതി ]
1. ശുദ്ധന്മാരിന്‍ സ്തുതികളിന്‍
സിംഹാസനേ വാണിടുന്നോന്‍
സാറാഫുകള്‍-ക്കാരാദ്ധ്യനേ നീ
പരിശുദ്ധന്‍ പരിശുദ്ധന്‍
2. ആരാദ്ധ്യനേ വന്ദിതനേ
ആരിലും നീ ഉന്നതനേ
ആരാധിക്കുന്നേഴ ഇപ്പോള്‍
ആരാദ്ധ്യന്‍റെ തൃപ്പാദത്തില്‍
3. അബ്ബാ-പിതാ-വെന്നു വിളി-
ച്ചപ്പനേ നിന്‍-സന്നിധിയില്‍
എപ്പോഴും അണഞ്ഞീടുവാന്‍
എന്നുള്ളം വാഞ്ചിചിടുന്നു
4. ജീവനുള്ള കാലമെല്ലാം
ജീവ-നായകനെ വാഴ്ത്തും
ജീവ-നാഥാ ദേവ-ദേവാ
ജീവിച്ചീടും നിനക്കായ് ഞാന്‍
5. വാനമെഘേ എന്നു വരും
വാനാധി വാനവന്‍ യേശു?
വേഗത്തില്‍ നീ വന്നീടണേ
വിണ്ണില്‍ എന്നെ ചേര്‍ത്തീടുവാന്‍
Kartthaavente sankethavum song lyrics in english
Kartthaavente sankethavum
Gopuravum kottayum thaan
Paartthalatthil aartthiyode
Thruppaadam njan chernnidunnen
[ “Uyartthidumnjaan ente kankal” enna reethi ]
1. Shuddhanmaarin sthuthikalin
Simhaasane vaanidonnon
Saaraafukal-kkaaraaddhyane Nee
Paarishuddhan Parishuddhan
2. Aaraaddhyane Vandithane
Aarilum Nee Unnathane
Aaraadhikkunnezha ippol
Aaradhyante Thruppaadatthil
3. Abba-Pitha-vennu vili-
Chhappane Nin Sannidhiyil
Eppozhum ananjeeduvaan
Ennullam vaanjhichidunnu
4. Jeevanulla kaalamellaam
Jeeva Naayakane vaazhtthum
Jeeva-Naadha Deva-Devaa
Jeevicheedum Ninakkay njaan
5. Vaana meghe ennu varum
Vaanaadhi vaanavan Yeshu?
Vegatthil Nee vanneedane
Vinnil enne cherttheeduvaan
