Karuthalin Kavalkaran – കരുതലിൻ കാവൽക്കാരൻ

Faith Score0
Faith Score0

Karuthalin Kavalkaran – കരുതലിൻ കാവൽക്കാരൻ

കാരുണ്യത്തിൻ കനലായ്
അമ്മ മേരി തൻ കാവലായ്
കൂട്ടിരുന്ന സ്നേഹമേ യൗസേപ് താതാ
നീതി തൻ സത്യ സാക്ഷിയേ

യൗസേപ്പിതാവേ …യൗസേപ്പിതാവേ
മദ്ധ്യസ്ഥ മേകു ഞങ്ങൾക്കെന്നും
യൗസേപിതാവേ … യൗസേപിതാവേ
കാവലാകണേ ഞങ്ങൾക്കെന്നും

നിൻ നിശ്ബദതയിൽ കേട്ടു നീ
ദൈവത്തിൻ ദിവ്യ സ്വരം
നിൻ വേദനയിൽ കണ്ടു നീ
ദൈവത്തിൻ തിരുമുഖം
ഉത്തരം കിട്ടാത്തയെൻ സന്ദേഹങ്ങളിൽ
നിൻ മാതൃകയിൽ ജീവിക്കുവാൻ കരുത്തേനിക്കു ഏകു സ്‌നേഹ താതാ
കാവലായ് ത്തീരു പുണ്യതാതാ

യൗസേപ്പിതാവേ …യൗസേപ്പിതാവേ
മാദ്ധ്യസ്ഥ്യമേകു ഞങ്ങൾക്കെന്നും
യൗസേപിതാവേ … യൗസേപിതാവേ
കാവലാകണേ ഞങ്ങൾക്കെന്നും

നിൻ നീതിയിൽ നീ സംരക്ഷിച്ചു
പരിശുദ്ധ കന്യാമറിയത്തെ
നിൻ ജാഗ്രതയിൽ കാവലായ്
രക്ഷകനാം ദിവ്യ പൈതലിന്
സഹനങ്ങൾ ഏറുമെൻ ജീവിതയാത്രയിൽ
നിൻ സംരക്ഷണയിൽ ജീവിക്കുവാൻ
തുണയെനിക്കേകു സ്നേഹതാതാ
യേശുവിൻ പാലകാ പുണ്യതാതാ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo