കുഞ്ഞാടേ നീ യോഗ്യൻ – Kunjade nee yogyan
കുഞ്ഞാടേ … നീ യോഗ്യൻ, ദൈവ കുഞ്ഞാടേ … നീ യോഗ്യൻ
മഹത്വവും ജ്ഞാനവും സ്തോത്രവുമെല്ലാം
സ്വീകരിപ്പാൻ നീ യോഗ്യൻ … ആമേൻ – – മഹത്വവും ….
നീ അറുക്കപ്പെട്ടു നിൻ രുധിരത്താൽ
നിത്യമാം നരകത്തിൽ നിന്നെന്നെ കയറ്റി
നീതീകരിച്ചെന്നെ – നിത്യതേ – യെത്താൻ
ആത്മാവിൻ അച്ചാരം ദാനമായ് തന്ന .. — കുഞ്ഞാടേ
നാശകരമായ കുഴിയതിൽ നിന്നും
കുഴഞ്ഞതാം ചേറ്റിൽ നിന്നെന്നെ കയറ്റി
ക്രിതുവാം പാറയിൽ നിറുത്തിയെൻ നാവിൽ
പുതിയതാം കൃപയുടെ പല്ലവി തന്ന … — കുഞ്ഞാടേ
ജയത്തിന്റെ ഗീതങ്ങൾ തന്നെന്റെ നാവിൽ
വചനത്തിൻ ശക്തി ഉള്ളിൽ തന്നരുളി
സ്വർഗ്ഗീയ യാത്രയെ സുഗമമതാക്കാൻ
ശുദ്ധീകരിച്ചെന്നെ ദിനം തോറും കാത്ത .. –- കുഞ്ഞാടേ
മണവാളൻ വരുന്നതാം ആർപ്പു ഞാൻ കേൾക്കാൻ
ഉണർന്നിരിപ്പാനാത്മ ശക്തിയെ നൽകി
കാന്തനാമേശുവിൻ മണവാട്ടി സഭയെ
മദ്ധ്യ വാനിലെത്തി സ്വീകരിക്കുന്ന … — കുഞ്ഞാടേ

