കുര്ബാനയായി കൂദാശയായി – Kurbanayay Koodaashayaay
കുര്ബാനയായി കൂദാശയായി
എൻ നാവിൽ അലിയും തിരു ഭോജ്യമായി
ഹൃദയങ്ങളിൽ നിറദീപമായി
ആത്മാവിൽ ഉയരും പരിമളമായി -2
എന്നിൽ വന്നു വാഴുമെൻ യേശുവേ
നിന്നെ സ്നേഹിക്കാൻ എനിക്ക് എന്തൊരിഷ്ടം
എന്നെ സ്വന്തം ആക്കി ടും സ്നേഹമേ
നിന്റേതായി തീരാൻ ഉള്ളിൽ ദാഹം
ഓരോ പ്രഭാതത്തിലും
ദൈവ സ്നേഹം പുതുതാനെന്നു അറിയുന്നു ഞാൻ
ആ സ്നേഹം ദിവ്യമാം കാരുണ്യമാം
എൻ ഉള്ളിൽ നിറയും നിമിഷമിതാ -2
എന്നിൽ വന്നു വാഴുമെൻ യേശുവേ
നിന്നെ സ്നേഹിക്കാൻ എനിക്ക് എന്തൊരിഷ്ടം
എന്നെ സ്വന്തം ആക്കി ടും സ്നേഹമേ
നിന്റേതായി തീരാൻ ഉള്ളിൽ ദാഹം
ലോകാവസാനം വരെയും
എന്റെ കൂടെ ഉണ്ടകുമെന്നരുളിയതിന്
അർഥം ഞാൻ കാണുന്നു എന്നേശുവേ
പരിശുദ്ധമാകുമീ കൂദാശയിൽ
കുര്ബാനയായി കൂദാശയായി
എൻ നാവിൽ അലിയും തിരു ഭോജ്യമായി
ഹൃദയങ്ങളിൽ നിറദീപമായി
ആത്മാവിൽ ഉയരും പരിമളമായി
എന്നിൽ വന്നു വാഴുമെൻ യേശുവേ
നിന്നെ സ്നേഹിക്കാൻ എനിക്ക് എന്തൊരിഷ്ടം
എന്നെ സ്വന്തം ആക്കി ടും സ്നേഹമേ
നിന്റേതായി തീരാൻ ഉള്ളിൽ ദാഹം


