Malprana Nayakane Malayalam Christian Devotional Song Lyrics – മൽപ്രാണ നായകനെ
മൽപ്രാണനായകനേ-മാ കൃപാ സിഡോ – മൽ
സൽപ്രകാശമേ ദിവ്യ – സുസ്നേഹമയാ വന്ദേ!
തങ്കമേനിയിലെന്‍റെ ലംഘനങ്ങളെയെല്ലാം
ശങ്കയെന്യേ വഹിച്ചെൻ സങ്കടമകറ്റിയ
രാവും പകലുമെന്നെ മാർവ്വിൽ വഹിച്ചു തൻ പി-
താവിൻ മുമ്പിലെനിക്കായ് മേവുന്നാചാര്യനാകും
പത്ഥ്യവചനം മൂലം മിത്ഥ്യബോധമകററി
സത്യമാർഗ്ഗത്തിലൂടെ നിത്യം നടത്തിടുന്ന
വിണ്ണിൽ ചേർത്തിടുവോളം മന്നിലെന്നെ നിൻ സ്വന്ത
കണ്ണിൻ കൃഷ്ണമണിയെ-ന്നെണ്ണി സൂക്ഷിച്ചിടുന്ന
വേഗമെന്നെയീ നാശ-ലോകേ നിന്നുദ്ധരിപ്പാൻ
മേഘവാഹനമേറി നാകെ നിന്നിറങ്ങിടും
സങ്കടങ്ങളിലെല്ലാം പൊൻകരങ്ങളാൽ താങ്ങി
സങ്കേതം നെഞ്ചിലേകി കൺകൾ തുടച്ചിടുന്ന
പാടും നിൻ കൃപയെക്കൊ-ണാടുമായുരന്തം ഞാൻ
പാടും വീണയിൽ പ്രാണനാഥനുത്തമ ഗീതം
Malprana Nayakane Lyrics in English
Malprana Nayakane Song Lyrics, മൽപ്രാണ നായകനെ Lyrics
Published by World Malayalam Christians – Malayalam Christian Songs, News, Bible Verses & Devotionals.
Key Takeaways
- The article provides the lyrics for the Malayalam Christian devotional song Malprana Nayakane – മൽപ്രാണ നായകനെ.
- It includes various verses that reflect themes of faith and divine grace.
- The lyrics highlight the singer’s gratitude for God’s support during hardships.
- The song emphasizes eternal truths and spiritual guidance through heartfelt expressions.
- Published by World Malayalam Christians, the article also promotes Malayalam Christian songs and devotionals.
Estimated reading time: 1 minute
