മരിയാമ്പികെ മനതാരിൽ നീ – Mariyambike manathaaril nee
മരിയാമ്പികെ മനതാരിൽ നീ
മായാത്ത മഴവില്ലല്ലോ
ആത്മാവിലെ അൾത്താരയിൽ
പൊഴിയാത്താ പൊൻപൂവല്ലോ
ആരോരും ഇല്ലാത്ത നേരങ്ങളിൽ
കന്നീരു തൂകുന്ന യാമങ്ങളിൽ
ഹൃദയം നിറവോടെ ഓർക്കും
അമ്മേ കനിവുള്ള നിൻ സ്നേഹ രൂപം(2)
(മരിയാമ്പികെ മനതാരിൽ….)
കൃപയാർന്ന നൽ പൂക്‌കാവനമേ
മൃദമേറ്റ വിൻ അടിയാട്ടി നീ(2)
നൃപൻ യേശുവിൻ പ്രിയനായി ഞാൻ
ഇനി മാറുവാൻ തുണയേണ്ണ
മിഴി പൂത്തു നിൽപ്പൂ നിൻ മുന്നിൽ
അമ്മേ തളിരിട്ട സ്വർഗീയ കൃപ നീ
(മരിയാമ്പികെ മനതാരിൽ….)
വിന്മന്ന തൻ പൊൻപാത്രമെ
കണ്മുന്നിലെ ഉഷ താരമെ(2)
കർത്താവിനു പ്രിയ ദാസി നീ
ഇൗ ദാസന് പ്രിയ മാതാ നീ
കൈകൂപ്പി നിൽപ്പ് നിൻ മുന്നിൽ
അമ്മേ തേൻ ചോരും
സ്വർഗീയ കനി നീ
(മരിയാമ്പികെ മനതാരിൽ….)

