നാഥാ എൻ ജീവനേ – Nadha En Jeevane

Faith Score0
Faith Score0

നാഥാ എൻ ജീവനേ – Nadha En Jeevane

നാഥാ… എൻ ജീവനെ …
നാഥാ… എൻ സർവ്വസ്വമേ … നന്ദിയല്ലാതെന്തുഞാൻ ഏകും നിനക്കായ് നീ തന്ന നന്മകൾക്കെല്ലാം…..

ആകുല വേളകളിൽ….
നൈരാശ്യമേറിടുമ്പോൾ…
എൻ ധൈര്യവും പ്രത്യാശയും അതിശക്തമാം നിൻ കരങ്ങൾ…..എൻ ധൈര്യവും പ്രത്യാശയും അതി – ശക്തമാം നിൻ കരങ്ങൾ…..
വാക്കുമാറാത്തവനെന്നും നീ മാത്രമേ… (2)

സ്നേഹിതർ മറന്നീടിലും… ബന്ധുക്കൾ അകന്നീടിലും…
നിൻ കരുതലിൻ ചിറകിൻ കീഴിൽ അതിമോദമോടെ ഞാൻ വാഴും…നിൻ കരുതലിൻ ചിറകിൻ കീഴിൽ അതി-മോദമോടെ ഞാൻ വാഴും…
അതി വിശ്വസ്തൻ നീ എന്റെ
ദൈവമെന്നും…. (2)

രോഗത്താൽ തളർന്നിടുമ്പോൾ…
കഷ്ടതയാൽ വലഞ്ഞിടുമ്പോൾ…
സൗഖ്യം നൽകും നിൻ തിരുവചനം എന്നധരങ്ങൾ ഏറ്റുപാടും… സൗഖ്യം നൽകും നിൻ തിരുവചനം എൻ – അധരങ്ങൾ ഏറ്റു പാടും…
ഏക രക്ഷകൻ യേശുവേ നീ മാത്രമേ (2)

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo