നിത്യവും മാതാവെ ഓർക്കാതെനിക്കില്ല – Nithyavum Maathaave orkkaathenikkilla
നിത്യവും മാതാവെ ഓർക്കാതെനിക്കില്ല – Nithyavum Maathaave orkkaathenikkilla
നിത്യവും മാതാവെ ഓർക്കാതെനിക്കില്ല,
ഒറ്റ നിമിഷം പോലും.. എനിക്കൊറ്റ-
നിമിഷം പോലും..
അത്രമേലേറെ വിശുദ്ധ മറിയമേ,
ഈശോ തൻ പുണ്യമാതേ, ഈ ലോകത്തിൻ ജീവനാഥേ…
CHORUS
കാരുണ്യപ്പൈതലാമിശോയെ പാലൂട്ടി,
സ്നേഹം പകർന്നവളേ..നിത്യസ്സേഹം പകർന്നവളേ….
വാത്സല്യതെന്നലായീശോയെ താരാട്ടി,
വാതിൽ തുറന്നവളേ, സ്വർഗ്ഗവാതിൽ
തുറന്നവളേ..
പിച്ചവക്കുന്നൊരു കുഞ്ഞിനെയെന്നപോൽ
കൈപിടിക്കേണമമ്മേ, വീഴാതെ
കൈപിടിക്കേണമമ്മേ…
നിത്യവുമെന്നിലെ സത്യപ്രകാശം
അണയാതെ കാത്തീടണേ, മാതാവിൻ
കാവലുണ്ടാകേണമേ…
കൊച്ചുകുടിലിലും മാളിക തന്നിലും വാത്സല്യമൊന്നുപോലെ, മാതാവിൻ –
വാത്സല്യമൊന്നുപോലെ…
കന്യാമറിയമെന്നമ്മ വിളമ്പുന്ന
കാരുണ്യമൊന്നുപോലെ, ജീവിതം –
നീങ്ങുന്നു തോണി പോലെ.
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."