പത്തു ചെറു മണികൾ – Pathu cheru manikal
പത്തു ചെറു മണികൾ
എനിക്കമ്മയേകിയ വിണ്ണിൻ പൊന്മണികൾ
പത്തരമാറ്റിൻ പൊന്നിൻ കൊന്തമണികൾ
പൊട്ടിപോകുമെന്ന് നിനച്ച ജീവിതം
പൊട്ടി തകരാതെ ചേർത്ത പൊന്മണികൾ
ആരോട് പറയണമെന്ന് നിനക്കയിൽ
ആർദ്രമായി അടുത്തെത്തിയ മണികൾ
വിതുമ്പി വിങ്ങിയ നേരത്തും
വിരുന്നിനെത്തിയ മണികൾ
പിന്നെ എന്നെ കൂടെ കൂട്ടിയ
പവിത്രമാം സ്നേഹ നിധികൾ
