പെസഹാ രഹസ്യത്തിൻ ഓർമയിതാ – Pesaha Rahasyathin

Faith Score0
Faith Score0

പെസഹാ രഹസ്യത്തിൻ ഓർമയിതാ – Pesaha Rahasyathin

പെസഹാ രഹസ്യത്തിൽ ഓർമ്മയിതാ
പരിശുദ്ധരണയും സമയമിതാ
സ്വർഗ്ഗ സമാനം മദ്ബഹയൊരുങ്ങി
യാഗദീപം തെളിഞ്ഞു
ദൈവ കുഞ്ഞാടിൻ ബലിയേകുവാനായ്
ദൈവജനമൊരുങ്ങി (full repeat)

നിത്യപിതാവേ യോഗ്യരാക്കൂ
ഈ ബലി പൂണ്ണമായർപ്പിക്കുവാൻ
നിൻ തിരുസുതനാം യേശുവിൻ നാമത്തിൽ
ഈ ബലി സ്വീകരിക്കൂ

ഭിന്നതയെല്ലാം മറക്കാം സോദരരോടു പൊറുക്കാം (2)
അനുകമ്പാർദ്രമാം ഹൃദയമുയർത്താം
അനുതാപ കണ്ണുനീർ തൂകാം (2)
പാപപ്പൊറുതിയരുളുന്ന ബലിയേകാം
ജീവിതം കാഴ്ചയണക്കാം (2)
( നിത്യപിതാവേ…

പരിശുദ്ധിയേകുന്ന ദാനം
പൂർണ്ണത പകരുമീ യാഗം(2)
അഭിഷേക നിറവായ് അനുഗ്രഹ മഴയായ്
തിരുനാഥണയുന്ന നേരം (2)
കൃപയുടെ വാതിൽ തുറക്കുന്ന സമയം
ഹൃദയങ്ങൾ ഒന്നാകും നിമിഷം (2)

പെസഹാ രഹസ്യത്തിൽ ഓർമ്മയിതാ
പരിശുദ്ധരണയും സമയമിതാ
സ്വർഗ്ഗ സമാനം മദ്ബഹയൊരുങ്ങി
യാഗദീപം തെളിഞ്ഞു
ദൈവ കുഞ്ഞാടിൻ ബലിയേകുവാനായ്
ദൈവജനമൊരുങ്ങി

നിത്യപിതാവേ യോഗ്യരാക്കൂ
ഈ ബലി പൂണ്ണമായർപ്പിക്കുവാൻ
നിൻ തിരുസുതനാം യേശുവിൻ നാമത്തിൽ
ഈ ബലി സ്വീകരിക്കൂ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo