സ്വർഗത്തിൻഅമ്മ – Swargathin Amma
വരികൾ
സ്വർഗത്തിൻഅമ്മ
അമ്മ എന്ന നാമത്തെ ചേർത്തു പിടിക്കും ഈ ജന്മം
അമ്മ എന്ന സ്നേഹത്തെ നെഞ്ചോട് ചേർക്കും ഞാൻ (2) സ്വർഗീയ നാഥയാം ജപമാല റാണിയേ
ഈശോ തന്നൊരു മേരി മാതാവേ
ആവേ ആവേ ആവേ മരിയ (2)
ആവേ ആവേ ആവേ മരിയ
ആവേ ആവേ നിത്യ സഹായമേ
സന്താപ കടലിൽ ഇനി സന്തോഷ തിരയുയരും .. ആവേ മരിയ
ക്രൂശിന്റെ വഴിയിൽ നീ സഹയാത്രികയായിടും (2).. ആവേ മരിയ
അനുദിന ജപമണിമാലയിൽ എന്നെ കോർത്തുവെച്ചീടും നിൻ പ്രിയ മകനായി എന്നും എന്നെ ചേർത്തു നിർത്തീടും
അമ്മ സ്നേഹം ധന്യമാക്കിടും ഈ ജീവിതം (ആവേ…)
ഈശോയുടെ അമ്മേ എൻ ജീവന്റെ കാവലെ ..ആവേ മരിയ കാരുണ്യ കടലേ ഈ ലോകത്തിന്റെ മാതാവേ (2).. ആവേ മരിയ
സ്വർഗം തന്നൊരു പുത്രനെ ഞങ്ങൾക്കായി നൽകി നീ നിർമ്മല കന്യേ ഭാഗ്യവതീ എൻ മേരിമാതാവേ പുണ്യ സ്നേഹം ചേർത്തുവെച്ചിടും ഈ ജീവിതം (ആവേ…)
അമ്മ എന്ന നാമത്തെ




