തിരു മുമ്പിൽ കാഴച്ചവയ്ക്കുവാൻ – Thirumumbil Kazhcha

Faith Score+1
Faith Score+1

തിരു മുമ്പിൽ കാഴച്ചവയ്ക്കുവാൻ – Thirumumbil Kazhcha Dr. Blesson Memana Malayalam Christian Worship Songs Lyrics.

തിരു മുമ്പിൽ കാഴച്ചവയ്ക്കുവാൻ
എന്റെ സ്നേഹം മാത്രമേയുള്ളൂ
തിരുമുമ്പിൽ യാഗമാക്കുവാൻ
എന്റെ ഹൃദയം അർപ്പിച്ചീടുന്നൂ (2)

ഇതുപോൽ ഇല്ലൊരു ഭാഗ്യം
എന്റെ യേശുവിൻ സാന്നിധ്യമേ
ഇതു പോൽ ഇല്ലൊരു ആശ്വാസം
എന്റെ താതന്റെ മാർവ്വിടമേ

സ്വർഗ്ഗ സുഖ പീഠം വെടിഞ്ഞ്
എന്നെ തേടി വന്നവനേ
തേജസ്സിന്റെ വസ്ത്രം ഉരിഞ്ഞ്
തന്നെത്താൻ താഴ്ത്തിയോനേ (2)
ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
തേജസ്സിന്റെ പൂർണനായി
ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
സ്തുതികൾക്കു യോഗ്യനായി
തേജസ്സിന്റെ പൂർണനായി
സ്തുതികൾക്കു യോഗ്യനായി
തേജസ്സിന്റെ പൂർണനായി
(ഇതുപോൽ ഇല്ലൊരു)

കുഞ്ഞാടേ നീ അറുക്കപ്പെട്ടു
തിരുരക്തമെന്നെ വിലക്കു വാങ്ങി
രാജകീയ പുരോഹിതനായ്
മഹാകരുണയാൽ തിരഞ്ഞെടുത്തു (2)
ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
രാജാധി രാജാവായി
ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
കർത്താധി കർത്താവായി
രാജാധി രാജാവായി
കർത്താധി കർത്താവായി
രാജാധി രാജാവായി
(ഇതുപോൽ ഇല്ലൊരു)

തിരു മുമ്പിൽ കാഴച്ചവയ്ക്കുവാൻ song lyrics, Thirumumbil Kazhcha song lyric, Malayalam Songs

Thirumumbil Kazhcha song lyrics in English

Thirumumbil Kazhcha

 

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo