Thurakku nin vaathil – തുറക്കൂ നിൻ വാതിൽ

Faith Score0
Faith Score0

Thurakku nin vaathil – തുറക്കൂ നിൻ വാതിൽ

തുറക്കൂ നിൻ വാതിൽ തുറക്കൂ
മുട്ടി വിളിച്ചീടുന്നീ ഞാൻ
കേൾക്കുന്നു ഞാൻ നിന്റെ തേങ്ങലുകൾ
കാണുന്നു ഞാൻ നിന്റെ നൊമ്പരങ്ങൾ

നിൻ ദൈവമാണു ഞാൻ കുഞ്ഞേ
നിന്നോടൊപ്പം ഞാനായിരുന്നു
നീ എന്നെ അറിഞ്ഞിരുന്നീലാ
ഞാൻ നിന്നെ അറിഞ്ഞിരുന്നു
കേൾക്കുന്നു ഞാൻ നിന്റെ തേങ്ങലുകൾ
മകനേ, മകളേ തുറക്കൂ
ഹൃദയ വാതിൽ നിൻ ഹൃദയ വാതിൽ

എൻ ദാനമാണു നീ കുഞ്ഞേ
നിന്നിൽ ഞാൻ കാവലിരുന്നു
മറ്റാരും ദ്രോഹിച്ചീടാതെ
മറ്റാരും മുറിവേൽപ്പിക്കാതെ
ഞാൻ നിന്നെ മാറോടണച്ചിരുന്നു
മകനേ, മകളേ തുറക്കൂ
ഹൃദയ വാതിൽ നിൻ ഹൃദയ വാതിൽ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo