Unaruka Nee En Aathmave – ഉണരുക നീയെന്നാത്മാവേ
ഉണരുക നീയെന്നാത്മാവേ
ചേരുക യേശുവിന്നരികിൽ നീ
തുണയവനല്ലാതാരുള്ളൂ
ഏഴകൾ നമ്മെ പാലിപ്പാൻ
പുതിയൊരു നാൾ നമുക്കണഞ്ഞുവന്നു എങ്ങനെ നാമിന്നു ജീവിച്ചിടും
ഖേദത്തിൻ തിരകളാലലഞ്ഞിടാതെ
യേശുവേ നോക്കി നാം ജീവിക്കണം
പോയൊരു ദിവസം അതുപോലെ
ഭൂവിലെ വാസവും നീങ്ങിപ്പോം
നീയതു ധ്യാനിച്ചീശങ്കൽ
ആശ്രയം പുതുക്കണമീക്ഷണത്തിൽ
വീടുമില്ലാരുമില്ലൊന്നുമില്ലീ ലോകത്തിലെനിക്കെന്നോർക്കുക നീ
വിട്ടകലും നീയൊരു നാളിൽ
ഉണ്ടെന്നു തോന്നുന്ന സകലത്തെയും
നിത്യസൗഭാഗ്യങ്ങളനുഭവിപ്പാൻ
സ്വർഗ്ഗത്തിൽ നമുക്കുള്ള വീടുമതി
നിത്യജീവാമൃതമോദമണിഞ്ഞപ്പൻ്റെ
മടിയിൽ വസിക്കരുതോ
സ്നേഹിതർ നമുക്കുണ്ട് സ്വർഗ്ഗത്തിൽ ദൈവത്തിൻ ദൂതരും പരിശുദ്ധരും
സ്നേഹം കൊണ്ടേശുവെ വാഴ്ത്തിപ്പാടാം അവിടെ നമുക്കെന്നും പാടരുതോ
ക്രിസ്തൻ്റെ കാഹളം ഊതും ധ്വനി
കേൾക്കുമോ ഈ ദിനമാരറിഞ്ഞു
വിശ്രമവാസത്തിലാകുമോ നാം
ഏതിനും ഒരുങ്ങുകെന്നാത്മാവേ

