Vandhanam Yesupara – വന്ദനം യേശുപരാ

Faith Score0
Faith Score0

Vandhanam Yesupara – വന്ദനം യേശുപരാ

വന്ദനം യേശുപരാ നിനക്കെന്നും വന്ദനം യേശുപരാ
വന്ദനം ചെയ്യുന്നു നിന്നടിയാർ തിരു നാമത്തിന്നാദരവായ്

1. ഇന്നു നിൻ സന്നിധിയിൽ അടിയാർക്കു വന്നുചേരുവതിന്നായ്
തന്ന നിന്നുന്നതമാം കൃപയ്ക്കഭിവന്ദനം ചെയ്തിടുന്നു

2. നിൻ രുധിരമതിനാൽ പ്രതിഷ്ഠിച്ച ജീവപുതുവഴിയായ്
നിന്നടിയാർക്കു പിതാവിൻ സന്നിധൗ വന്നിടാമെ സതതം

3. ഇത്ര മഹത്വമുള്ള പദവിയെ ഇപ്പുഴുക്കൾക്കരുളാൻ
പാത്രതയേതുമില്ല നിന്റെ കൃപയെത്ര വിചിത്രമഹോ

4. വാനദൂതഗണങ്ങൾ മനോഹര ഗാനങ്ങളാൽ സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനേ നിനക്ക്

5. മന്നരിൽ മന്നവൻ നീ മനുകുലത്തിന്നു രക്ഷാകരൻ നീ
മിന്നും പ്രഭാവമുള്ളോൻ പിതാവിനു സന്നിപൻ നീയല്ലയോ

6. നീയൊഴികെ ഞങ്ങൾക്കു സുരലോകെയാരുള്ളൂ ജീവനാഥാ
നീയൊഴികെ ഇഹത്തിൽ മറ്റാരുമില്ലാഗ്രഹിപ്പാൻ പരനെ

Vandhanam Yesupara song lyrics in english

vandanam yeshu para ninakennum vandanam yeshu para
vandanam cheiyunnu ninnadiyar thiru namathinn aadharavayi

1. innu nin sannidhiyil adiyaarkku vannu cheruvathinayi
thanna nin unnathamam krupaykkabhi vandanam chyithidunnu

2. nin rudhiram athinal prathishdicha jeeva puthu vazhiyay
ninnadiyarkku pithaavin sannidhou vannidame sathatham

3. ithra mahathvamulla padaviye ippuzhukkalkkarulan
pathratha ethumilla ninte krupa ethra vichithramaho

4. vanadutha ganangkal manohara ganangkalal sathatham
unamenniye pukazhthi sthuthikkunna vaanavane ninakke

5. mannaril mannavan nee manukulathinu rakshakaran nee
minnum prabhavam’ullon pithavinu sannipan neeyallayo

6. neeyozhike njangkalkku suraloke aarullu jeeva nathha
neeyozhike ihathil mattarumilla aagrahippan parane

 

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo