യേശു എൻ സ്വന്തം എൻ ജീവിതത്തിൽ – yeshu en svantham en jeevithathil
1..യേശു എൻ സ്വന്തം എൻ ജീവിതത്തിൽ
എന്നെന്നും അവനെൻറെ ആശ്രയമേ
പോരാട്ടത്തിൽ ഞാൻ തളരാതെ വീഴാതെ നിർത്തിയതും അവൻ കൃപയാണേ
Ch..
കൃപയാണേ കൃപയാണേ
ഇന്നും നിൽപ്പതും കൃപയാണേ…
2..അലകൾ പടകതിൽ അടിച്ചുയർന്നപ്പൊഴും
ശത്രുവിൻ അമ്പുകൾ മാറി വന്നപ്പൊഴും
ഒന്നിലും വീഴാതെ ഒന്നിലും പതറാതെ
നിർത്തിയതും അവൻ കൃപയാണേ
Ch..കൃപയാണേ…
3..ഇരുളിൽ കൂടി ഞാൻ നടന്നലഞ്ഞപ്പൊഴും
പാതകൾ തെറ്റി ഞാൻ മാറിപ്പോയപ്പൊഴും
കരം പിടിച്ചെന്നെ ഉറപ്പുള്ള പാറമേൽ
നിർത്തിയതും അവൻ കൃപയാണേ
Ch..
കൃപയാണേ

