യേശു എനിക്കെത്ര നല്ലവനാം – Yeshu Enikkethra Nallavanam song lyrics
1.ഉള്ളം കലങ്ങും പ്രയാസം വന്നാൽ
ഉണ്ടെനിക്കഭയസ്ഥാനമൊന്ന്
ഉറ്റവർ സ്നേഹിതർ വിട്ടുപോയെന്നാലും
ഉന്നതൻ മാറില്ല കൈവിടില്ല;
Ch: എക്കാലത്തും തൻ ഭക്തരെ
തൃക്കയ്യാൽ താങ്ങി നടത്തുമവൻ
കഷ്ടതയിൽ നൽ തുണ താൻ
ദുഃഖത്തിൽ ആശ്വാസ-ദായകൻ താൻ
2.യേശു എനിക്കെത്ര നല്ലവനാം
ക്ലേശമേശാതെന്നെ കാത്തവനാം
താഴ്ചകൾ വന്നാലും വീഴ്ചകൾ വന്നാലും
താങ്ങി നടത്തുവാൻ വല്ലഭനാം
Yeshu Enikkethra Nallavanam Lyrics, Malayalam Christian Song


