യേശുവിൽ എന്നാശ്രയം – Yesuvil Ennashrayam
യേശുവിൽ എന്നാശ്രയം,
എന്റെ കർത്തനിൽ എൻ സങ്കേതം
എന്റെ കുറവിൽ അവൻ നിറവാം
എന്നും നടത്തും അവൻ എന്നിടയൻ
എന്റെ കഴിവിൽ ഞാൻ ചാരും നേരങ്ങൾ
എല്ലാം ശൂന്യമാം നിമിഷങ്ങൾ പോലെ
നാഥൻ പാദങ്ങളിൽ വീഴുമ്പോൾ
എന്റെ നിമിഷങ്ങൾ സമ്പൂർണമാം
ലോകം പേമാരിയാൽ വലയുന്ന നേരം
അങ്ങെൻ അരികിൽ സ്നേഹച്ചൂടുമായ്
എന്റെ ശോകങ്ങൾ സന്തോഷമാക്കിടും
എന്നും നല്ലൊരു സ്നേഹിതനാം
ഏറും ദുഃഖങ്ങളാൽ തളരുന്ന നേരം
മനം പതറും രോഗ വേളയിൽ
ചാരെ വന്നെന്നെ ചേർത്തിടും സ്നേഹമായ്
ശാന്ത തുറമുഖമെത്തും വരേ

