തൂമഞ്ഞു പെയ്യും ശാന്തമീ രാവിൽ – Thoomanju Peiyum santham

Faith Score0
Faith Score0

തൂമഞ്ഞു പെയ്യും ശാന്തമീ രാവിൽ – Thoomanju Peiyum santham

തൂമഞ്ഞു പെയ്യും ശാന്തമീ രാവിൽ
ഉണ്ണിയേശു പാരിൽ ജാതനായി
താരകങ്ങളൊന്നായി കണ്ണു ചിമ്മി നിൽപ്പൂ
സ്തുതികളോടെ വാനദൂതർ പാടി
പുണ്യമീവേളയിൽ
ഉണ്ണിതൻ പുഞ്ചിരി
കണ്ടിടാൻപോയിടാം
ബാത്‌ലഹേം തന്നിലായ്
രാജരാജനേശുവിനെ വാഴ്ത്തിപാടിടം
പൊന്നൂമീറ കുന്തിരിക്കം കാഴ്ചയേകിടാം

വാഴ്ത്തിടം വണങ്ങിടം യേശുരാജനെ
തപ്പ്കൊട്ടി വീണമീട്ടി പാടിവാഴ്ത്തിടം
രക്ഷകനാം ഈശോയെ പാടിവാഴ്ത്തിടം

അമ്മമേരി മാതാവിൻ സൂനു
താതനാം യൗസേപിൻ തണലിൽ
മാലാഖമാരുടെ കീർത്തനങ്ങൾ കേട്ടിതാ
പുൽകൂട്ടിൽ വാണിടുന്നു
വൈകോലിൻ ചൂടേറ്റുറങ്ങുന്ന ഈശോയെ കുമ്പിട്ടു വന്ദിച്ചിടാം
പാരിന്റെ നാഥനെ ആരാധിക്കം..
വാഴ്ത്തിടം.. വണങ്ങിടം

അമ്മമേരി മാതാവിൻ മടിയിൽ സംഗീർത്തനം കേട്ടുറങ്ങും
ഉണ്ണീശോയ്ക്കരികിലായ് കാവലും കൂട്ടുമായ് പോയിടം ബെത്‌ലഹേംമിൽ
ഉണ്ണിക്കു കുളിരാതെ കുഞ്ഞുടുപ്പേകിടാൻ പോയിടം ബാത്‌ലഹേംമിൽ
പൊന്നുണ്ണി ഈശോയെ താലോലിക്കാം

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo