മനമേ പുകഴ്ത്തിടു – Maname Pukazhthidu
മനമേ പുകഴ്ത്തിടു നീ
മഹോന്നതൻ തൻ മഹിമ
- മരക്കുരിശതിൽ മരിപ്പാനായ്
നര ജന്മമെടുത്തു
വന്ന തൻ നാമം മനോഹരം ആഹാ!
തൻ നാമം മനോഹരം
മഹാത്ഭുതം തൻ പ്രേമം - ബഹു വിപത്തുകളെഴും ഭൂവിൽ
സ്നേഹക്കൈകൾ നീട്ടിയെന്നെ
താങ്ങും തൻ നാമം മനോഹരം ആഹാ!
തൻ നാമം മനോഹരം
മഹാത്ഭുതം തൻ പ്രേമം - പല കുറവുകൾ വന്നാലും
എന്നെ തള്ളാതെ കൃപയാൽ
കാക്കും തൻ നാമം മനോഹരം ആഹാ!
തൻ നാമം മനോഹരം
മഹാത്ഭുതം തൻ പ്രേമം - ഒരു നിമിഷവും തളരാതെ
തിരു മാർവ്വിൽ വിശ്രാമം
തേടൂ, തൻ നാമം മനോഹരം ആഹാ!
തൻ നാമം മനോഹരം
മഹാത്ഭുതം തൻ പ്രേമം
