ക്രിസ്തേശുവെൻ പ്രത്യാശയാം – Kristhesuven In christ alone Malayalam version
ക്രിസ്തേശുവെൻ പ്രത്യാശയാം – Kristhesuven In christ alone Malayalam version
1. ക്രിസ്തേശുവെൻ പ്രത്യാശയാം
അവനെൻ ബലവും ദീപ്തിയും
എൻ പാറയും എൻ കോട്ടയും
മാറില്ലവനെൻ കൂടെന്നെന്നും
എന്തെന്തു ശാന്തി എന്നെന്നും
എൻ ഭയമെല്ലാം മാറിപ്പോയ്
നൽ സ്നേഹിതൻ, സഹയകൻ
ധന്യമെന്റെ ജീവിതം
2. ക്രിസ്തേശുതാൻ എൻ പേർക്കായി
മനുഷ്യനായീ ഭൂമിയിൽ
ഈ സ്നേഹത്തെ, ഈ നീതിയെ
തള്ളിക്കളഞ്ഞു മാനവർ
ദൈവ ക്രോധം ക്രൂശിൽ നീക്കി
എൻ പാപം താൻ വഹിച്ചല്ലോ
ഇനിയെന്നാളും തൻ മൃത്യുവിനാൽ
ജീവിച്ചിടും ഈ പാപി
3. ആ കല്ലറയിൽ, ഇരുളിന്നറയിൽ
മൃതനായ് കിടന്നു നാഥൻ താൻ
മൂന്നാം നാളിൽ ഇരുൾമാറ്റിതാൻ
ഉയിർത്തെഴുന്നു ജേതാവായ്
തൻ വിജയത്താൽ ഞാൻ മോചിതനായ്
പാപത്തിന്റെ ശാപം നീങ്ങി
ഇനിയെന്നും ഞാൻ തൻ പൈതലാം
വാങ്ങിയെന്നെ തിരു രക്തത്താൽ
4. മരണം വന്നാൽ ഭയമില്ലിനീ
ക്രിസ്തുവിൻ ശക്തി എൻ സ്വന്തം
എന്നന്ത്യ ശ്വാസ വേളയിലും
ക്രിസ്തനിൽ മാത്രം ചാരും ഞാൻ
തൻ കയ്യിൽ നിന്നുമൊന്നിനും
എന്നെ പിരിക്കാനാവില്ല
എന്നെവിളിക്കും നേരത്തിൽ
തന്നരികണയും മോദമായ്