അനുഗ്രഹപുഴയൊഴുകും നാട് – Anugraha Puzhayozhukum Naadu Malayalam Christian Song Lyrics and Sung by Kester
അനുഗ്രഹപുഴയൊഴുകും നാട്
ദൈവകാരുണ്യക്കടലൊഴുകും നാട്
ഗീവർഗ്ഗീസ് സഹദാ തൻ നാമം പേറും
ദൈവമാതാവിൻ സാന്നിധ്യമേകും
വിശുദ്ധമീ ദേവാലയം
ഈ നാടിൻ പുണ്യഗേഹം
അനുഗ്രഹപുഴയൊഴുകും നാട് – //ചിറ്റാർ//
ദൈവകാരുണ്യക്കടലൊഴുകും നാട് – //ചിറ്റാർ//
//വിശുദ്ധനാം ഗീവർഗ്ഗീസേ
പ്രാർത്ഥിക്കണമേ താതാ
ആയിരം ജപമാല മണികൾ കോർത്തൊരു പ്രാർത്ഥന തീർത്തിടാം ഞാൻ
അമ്മേ നീ കനിയേണമേ//
വേദനയിൽ രോഗപീഡകളിൽ
ആധിയാലെന്നുള്ളം നീറിടുമ്പോൾ(2)
നിൻ തിരുശേഷിപ്പിൻ
സന്നിധേ വന്നിടും ദാസനെ കൈക്കൊള്ളണേ(2)
ആശ്വാസമായ്
മാറണേ
//വിശുദ്ധനാം//(1)
ഭൗതികമാം വിഷം തീണ്ടിടാതെ
അടിയനൊരാശ്രയമായിടേണം(2)
പാപമേശാതെന്നിൽ പുണ്യം പകരണേ
മനശാന്തിയേകീടണേ(2)
ദൈവകൃപയാൽ നിറച്ചീടണേ..
//അനുഗ്രഹ//(1)
//വിശുദ്ധനാം//(1)
Anugraha Puzhayozhukum Naadu Lyrics in English
അനുഗ്രഹപുഴയൊഴുകും നാട് Lyrics, Anugraha Puzhayozhukum Naadu Song Lyrics
- Kristhuvinte Dhanam Lyrics – ക്രിസ്തുവിന്റെ ദാനം
- Neeye en Dhaivame Lyrics
- Yeshuve Neeyen Bhagyame Lyrics – യേശുവേ നീയെൻ ഭാഗ്യമേ
- Krupa Mathi Yeshu Lyrics – കൃപ മതി യേശുനാഥാ
- Unarvin Kattu Lyrics – ഉണർവിൻ കാറ്റ്
Key Takeaways
- The article presents the lyrics of the Malayalam Christian song ‘അനുഗ്രഹപുഴയൊഴുകും നാട് – Anugraha Puzhayozhukum Naadu’.
- It highlights themes of divine grace and the significance of prayer in the song.
- The lyrics include references to divine presence and comfort during suffering.
Estimated reading time: 1 minute


