ആരിരുൾ തിങ്ങുമെൻ – Arirul Thingumen
ആരിരുൾ തിങ്ങുമെൻ ജീവിതവീഥിയിൽ
വർണ്ണാഭവിരിയിക്കും തേജസ്സേ
പ്രപഞ്ചമാകെ പടരുപരംപൊരുളെ
പരിശുദ്ധിതൻ പരിമളം പൊഴിക്കൂ ഹെർമോൻ തുഷാരം പോലെ
ആരിരുൾ…
നിത്യസനാതന സത്യപ്രഭയെ
തിന്മതൻ താമസകറ്റു (2)
പരിശുദ്ധാത്മാവേ പ്രശാന്തിദായകാ
അകതാരിൽ പ്രസന്നത പകരൂ(2)
ശാരോണിലെ കുളിർ കാറ്റു പോൽ(2)
ആരിരുൾ…
വിജ്ഞാനദായകാ വിശ്വപ്രഭു
നന്മതൻ വരമരുളു(2)
അനർഘനാദമേ ഭുവനൈകനായകാ
മനതാരിൽ സാന്ത്വനം പകരൂ(2)
ജോർദാനിലെ ഓളങ്ങൾ പോൽ(2)
ആരിരുൾ.

