ദൈവമായവൻ സ്നേഹകൂദാശയായ് – Daivamayavan Snehakoodashayayi
ദൈവമായവൻ സ്നേഹകൂദാശയായ്
ഉള്ളം കൈയിൽ അണയുമീ നിമിഷം
ഈ കൊച്ചു ഹൃദയത്തിൽ
അലിഞ്ഞെന്നിലൊന്നാകാൻ
ദിവ്യകാരുണ്യമായ് മാറുന്നൂ
എന്നിൽ വാ പൊന്നീശോയേ
തിരുവോസ്തി രൂപനേ
എൻ കൊച്ചു ഹൃദയത്തിൽ വാഴേണമേ
ഉള്ളം കൊതിച്ചീടും എന്നാളും ഈശോയേ
നിന്നോട് ചേർന്നലിഞ്ഞൊന്നായ് തീരാൻ
നെഞ്ചുപകുത്തവൻ ഉള്ളിൽ വസിപ്പാനായ്
ജീവന്റെ അപ്പമായ് തീരുന്നു നാവിൻ
എന്നിൽ വാ പൊന്നീശോയേ
തിരുവോസ്തി രൂപനേ
എൻ കൊച്ചു ഹൃദയത്തിൽ വാഴേണമേ
ഒരു കൊച്ചുസക്രാരിയായെന്നെ മാറ്റുവാൻ
ഹൃത്തിൽ വസിപ്പൂ നീ ആശയോടെ
ചെറുതായൊരപ്പത്തിൽ ജീവൻ പകർന്നവൻ
സ്നേഹത്തിൻ രൂപത്തിൽ ആഗതനായി.

