Devesa yesupara Malayalam Christian Devotional Songs Lyrics and sung by Kester – ദേവേശാ യേശുപരാ
ദേവേശാ യേശുപരാ
ജീവനെനിക്കായ് വെടിഞ്ഞോ
ജീവനറ്റ പാപികൾക്കു നിത്യജീവൻ
കൊടുപ്പാനായ് നീ മരിച്ചോ
1. ഗതസമന പൂവനത്തിൽ
അധികഭാരം വഹിച്ചതിനാൽ
അതിവ്യഥയിൽ ആയിട്ടും
താതനിഷ്ടം നടപ്പതിന്നനുസരിച്ചു;-
2. അന്നാസിൻ അരമനയിൽ
മന്നവാ നീ വിധിക്കപ്പെട്ടു
കന്നങ്ങളിൽ കരങ്ങൾകൊണ്ടു
മന്നാ നിന്നെ അടിച്ചവർ പരിഹസിച്ചു;-
3. പീലാത്തോസെന്നവനും
വിലമതിച്ചു കുരിശേൽപ്പിച്ചു
തലയിൽ മുള്ളാൽ മുടിയും വച്ചു
പലർ പല പാടുകൾ ചെയ്തു നിന്നെ;-
4. ബലഹീനനായ നിന്മേൽ
വലിയ കുലമരം ചുമത്തി
തലയോടിടം മലമുകളിൽ അലിവില്ലാതയ്യോ
യൂദർ നടത്തി നിന്നെ;-
5. തിരുക്കരങ്ങൾ ആണികൊണ്ടു
മരത്തോടു ചേർത്തടിച്ചു
ഇരുവശത്തും കുരിശുകളിൽ
ഇരുകള്ളർ നടുവിൽ നീ മരിച്ചോ പരാ
6. കഠിനദാഹം പിടിച്ചതിനാൽ
കാടിവാങ്ങാനിടയായോ
ഉടുപ്പുകൂടി ചിട്ടിട്ടു ഉടമ്പും
കുത്തിത്തുറന്നോ രുധിരം ചിന്തി;-
7. നിൻമരണം കൊണ്ടെന്‍റെ
വൻ നരകം നീയകറ്റി
നിൻമഹത്ത്വം തേടിയിനി എൻ
കാലം കഴിപ്പാൻ കൃപ ചെയ്യണമേ;-
Devesa yesupara Song Lyrics, ദേവേശാ യേശുപരാ Song Lyrics
Devesa yesupara Lyrics in English
Devesha Yesupara
jeevanenikkai vedinjo
Jeevanatta paapikalku nithyajeevan
Koduppanai Nee maricho?
1) Gatasamana puvanathil
athikabhaaram vahichathinal
Athivyathayil aayittum
Thathanishtam nadappathinanusaricho;-
2) Annasin aramanayil
Mannava Nee vidhikkapettu
Kannangalil karagalkondu
Manna Nine adichavar parihasichu;-
3) Peelathosennavanum
vilamathichu kuriselpichu
Thalayil mullal mudiyum vechu
Palar pala padukal chaithu Ninne;-
4) Balaheenanaya Ninmel
valiya kulamaram chumathi
Thalayodidam malamukalil alivillathayyo
Yudar nadathi Ninne;-
5) Thirukarangal aanikondu
marathodu cherthadichu
Iruvasathum kurisukalil
Irukallar naduvil Nee maricho para;-
6) Kadinadhaaham pidichathinal
kadi vanganidayayo
Uduppum kudi chettittu udambum
Kuthi thurannu rudhiram chinthi;-
7) Ninmaranam kondente
van narakom Nee akatti
Nin mahathwam thediyini-en
kalam kazhippan kripa cheyaname;-
Key Takeaways
- The article presents the Song Lyrics for ‘Devesa Yesupara,’ a Malayalam Christian devotional song sung by Kester.
- The lyrics explore themes of sacrifice and redemption.
- The text includes both Malayalam and English translations.
- Several links to related Malayalam Christian songs are provided for further exploration.
Estimated reading time: 2 minutes

