Dukhathinte Paanapaathram Lyrics – ദുഖത്തിന്‍റെ പാന പാത്രം

Faith Score+1
Faith Score+1

Dukhathinte Paanapaathram Malayalam Christian Song Lyrics – ദുഖത്തിന്‍റെ പാന പാത്രം

1. ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ
സന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ;-

.2 ദോഷമായിട്ടെന്നോടൊന്നും എന്റെ താതൻ ചെയ്കയില്ല
എന്നെ അവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു;-

3. കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായ് തീരുന്നു ഞാൻ
കഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ് തീരുന്നു ഞാൻ;-

4. ലോക സൗഖ്യമെന്തുതരും ആത്മക്ലേശമതിൻ ഫലം
സൗഭാഗ്യമുള്ളാത്മജീവൻ കഷ്ടതയിൽ വർദ്ധിക്കുന്നു;-

5. ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാ
കൂടാരത്തിൻ മുടിപോലെ ക്രൂശിൻ നിറം മാത്രം മതി;-

6. ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾ
കൂടാരത്തിനകത്തുണ്ട് ഷെക്കീനായുമുണ്ടവിടെ;-

7. ഭകത്മന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുണ്ട്
പ്രാർത്ഥനയിൻ ധൂപമുണ്ട് മേശമേലെന്നപ്പമുണ്ട്;-

8. പ്രാകാരത്തിലെന്റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻ
യാഗപീഠമവനത്രേ എന്നുമെന്റെ രക്ഷയവൻ;-

9. ദിനം തോറും പുതുക്കുന്ന ശക്തിയെന്നിൽ പകരുവാൻ
സ്വച്ഛജലം വച്ചിട്ടുള്ള പിച്ചളത്തൊട്ടിയുമുണ്ട്;-

10. ലോകത്തെ ഞാനോർക്കുന്നില്ല കഷ്ടനഷ്ടമോർക്കുന്നില്ല
എപ്പോളെന്റെ കർത്താവിനെ ഒന്നു കാണാമെന്നേയുള്ളു;-

Dukhathinte Paanapaathram Lyrics,  ദുഖത്തിന്‍റെ പാന പാത്രം Lyrics

Dukhathinte paanapaathram song lyrics in English

1. Dukhathinte paanapaathram, karthavente kayil thannal
Santhoshathodathu vaangi, halleluiah paadidum njan

2. Dhoshamayittonnum enno..dente taathan cheykayilla
Enneyavan adichalum, avanenne snehikkunnu

3. Kashtanashtam erivannal bhagyavaanayi theerunnu njan
Kashtametta Karthavodu, koottaliyaayi theerunnu njan

4. Lokathe njan orkkunnilla, kashtanashtam orkkunnilla,
Eppolente Karthavine, onnu kaanamenneyullu

5. Lokasowkhyam enthu tharum, aathmaklesham athinbhalam
Sowbhagyamulla aathma jeevan, kashtathayil vardhikkunnu

6. Jeevanathil vanpuvenda kazhchayude shobhavenda
Koodarathin moodi pole Krooshin niram mathram mathi

7. Ullil enikkenthu sukham, thejasserum cherubukal
Koodarathin akathundu, shekhaynaayum undavide

8. Bhakthanmaaram sahodarar, vilakkappol koodeyundu
Prarthanayin doopamundu, meshamel entappamundu

9. Prakaarathil ente munpil, Yeshuvine kanunnu njan
Yaagapeedam avan athre, ennumente Rakshayavan

10. Dhinam thorum puthukkunna, shakthiyennil pakaruvan
Svacha jalam vachittulla pichala thottiyundu

11. Lokathe njan orkkunnilla, kashtanashtam orkkunnilla
Eppolente Karthavine, onnu kaanamenneyullu

Key Takeaways

  • The article features the lyrics of the Malayalam Christian song ‘Dukhathinte Paanapaathram.’
  • It includes a detailed breakdown of each verse, emphasizing themes of sorrow, faith, and divine love.
  • The lyrics express a deep connection with God, resilience in adversity, and a focus on spiritual solace.
  • The article also provides an English translation of the lyrics for broader accessibility.
  • Readers can explore the song’s spiritual significance and its emotional depth through these lyrics.

Estimated reading time: 2 minutes

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo