Ennum nallavan Yeshu – എന്നും നല്ലവൻ യേശു
എന്നും നല്ലവൻ യേശു എന്നും നല്ലവൻ
ഇന്നലെയുമിന്നുമെന്നും അന്യനല്ലവൻ
Ennum nallavan Yeshu ennum nallavan
Innaleyum innum ennum anyanallavan
ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും
Bharamullil neridum neramellam thangidum
Saramillennothidum than marvilenne cherthidum
സംഭവങ്ങൾ കേൾക്കവെ കമ്പമുള്ളിൽ ചേർക്കവെ
തമ്പുരാൻ തിരുവചനമോർക്കവെ പോലാകവെ
Sambavangal kelkkave kambamullil cherkkave
Thampuran thiruvachanam orkkave polakave
ഉലകവെയിൽ കൊണ്ടു ഞാൻ വാടി വീഴാതോടുവാൻ
തണലെനിക്കു നല്കീടുവാൻ വലഭാഗത്തായുണ്ടുതാൻ
Ulakaveyil kondu njan vaadi veezhathoduvan
Thanalenikku nalkiduvan valabhagathayundu than
വിശ്വസിക്കുവാനുമെന്നാശവച്ചിടാനുമീ
വിശ്വമതിലാശ്വസിക്കാനാശ്രയവുമേശുതാൻ
Viswasikuvanum en aasha vechidanume
Viswamathil aswasikan asrayavum yesuvam
രാവിലും പകലിലും ചേലൊടു തൻ പാലനം
ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം
Ravilum pakalilum chelodu than palanam
Bhuvil enikullathinal malinilla karanam.
Ennum Nallavan | Fr.Severios Thomas |Evergreen Malayalam Christian Songs |Christian Devotional Songs

