Karuthunna Karthavin – കരുതുന്ന കർത്താവിൻ

Faith Score0
Faith Score0

Karuthunna Karthavin – കരുതുന്ന കർത്താവിൻ

കരുതുന്ന കർത്താവിൻ കരങ്ങളിന്നും
കുറുകിപ്പോയിട്ടില്ലല്ലോ
കേൾക്കുന്ന കാതുകളിന്നു വരേ
മന്ദമായിട്ടില്ലല്ലോ (2)
കരുതുന്ന കർത്താവിൻ കരങ്ങളിന്നും…..

1. പരിഹാരമുണ്ട് പരദേശിയെ
നിന്റെ പ്രശ്നങ്ങൾക്കു (2)
ഉത്തരമുണ്ട് വിശ്വാസിയേ
നിന്റെ പ്രാർത്ഥനയ്ക്കു (2)

2. പതറീടല്ലേ തളർന്നീടല്ലേ
നിറച്ചീടും അവൻ പുതു കൃപകളാലെ (2)
ഇന്നേവരേക്കും കാണാത്തതാം
വൻ കാര്യം കാണിച്ചിടും (2)

3. ഇന്നു നീ കാണും പർവ്വതങ്ങൾ
എന്നും നീ കാൺകയില്ല (2)
സമഭൂമിയാകും അതു വേഗത്തിൽ
കൃപയാൽ കൃപയാൽ തന്നെ (2)

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo