Kripa Mathiye – കൃപ മതിയേ
യേശുവേ അങ്ങേ പിരിഞ്ഞെനിക്കൊന്നും ഇനി ആവതില്ലേ
യേശുവേ അങ്ങേ മറന്നെനിക്കൊന്നും ഇനി വേണ്ടതില്ലേ
തേനേക്കാൾ തേങ്കട്ടയെക്കാൾ
മാധുര്യം യേശുവിൻ സ്നേഹം
കൃപ മതിയേ ആ കൃപ മതിയേ
യേശുവിൻ കൃപ മതിയേ
കൃപാമതിയെ ആ കൃപ മതിയേ
യേശുവിൻ കൃപ മതിയേ
ഓ ഓ ഓ
യേശുവിൻ കൃപ മതിയേ
ആരിലും ഉന്നതനെ
ആരാധ്യനാം യേശുവേ
കൂടെ നടന്നവനെ
കൂടിരിക്കുന്നവനെ
പരിശുദ്ധാത്മാവേ ആ ദിവ്യ സാന്നിധ്യം പകരുന്നു ബലം എന്നിൽ പ്രിയ
കുശവന്റെ കരങ്ങളിലെ
കളിമണ്ണ് പോലെ എന്നെ
മെനയേണമേ പണിയേണമേ
ഹിതംപോലെ നയിക്കേണമേ
ആണിപാടേറ്റ ആ പാണികളാലെ ആശ്ലേഷിച്ചീടേണമേ
യേശുനാമം വഴിനടത്തും
യേശുനാമം ഭയമകറ്റും
യേശുനാമം വിടുതൽ തരും
യേശുനാമം സൗഖ്യം തരും




