Maname Ini vyaakulamo – മനമേ ഇനി വ്യാകുലമോ

Faith Score0
Faith Score0

Maname Ini vyaakulamo – മനമേ ഇനി വ്യാകുലമോ

നിസ നിസ നിസ നിസ നി ധ പ
ഗ മ പ.. നി ധ പ
നിസ നിസ നിസ നിസ മ ഗ നി
നി ധ പ..ഗ മ പ..ഗ രി സ

മനമേ.. ഇനി വ്യാകുലമോ!
ദിനവും… ദിവി നാഥനില്ലേ
കൂടെ നടക്കുവാൻ, കൈകൾ പിടിക്കുവാൻ
മാറോടു ചേർക്കുവാൻ, തോളോട് ചാരുവാൻ
ജീവന്റെ ജീവനില്ലേ!..പ്രാണന്റെ പ്രാണനില്ലേ! (2) (മനമേ)

പോയൊരു കാലത്തിൽ പാതയെ ചൊവ്വാക്കി
പാദമോ പാറമേൽ ഭദ്രമായ്‌ നിൽപ്പാക്കി
നവ്യമാം ഗീതികൾ നാവിൽ ഉരുവാക്കി
ദിവ്യമാം സ്തുതികൾ ദേവനായ് തീർപ്പാക്കി
ചേറൊന്നുമേശാതെ വെണ്മയായ് കാത്തോനേ
നീറുന്ന വേളകൾ ശാന്തമായ് തീർത്തോനേ
ജീവന്റെ ജീവനല്ലേ! ..പ്രാണന്റെ പ്രാണനല്ലേ!(2) (മനമേ)

ജീവിത വീഥിതൻ ഭീതമാം യാമത്തിൽ
നേരിയ വെട്ടവും മങ്ങിയ വേളയിൽ
സാഗരത്തിരകൾ മൂടിയ ഏടതിൽ
പ്രാണവേദനയാൽ തേങ്ങിയ സന്ധ്യയിൽ
പൊൻകരം ചേർത്തെന്നെ വാരിപ്പുണർന്നോനേ
നിത്യ സാന്നിദ്ധ്യമായ് കാവലായ് നിന്നോനേ
ജീവന്റെ ജീവനല്ലേ! ..പ്രാണന്റെ പ്രാണനല്ലേ!

 

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo