ഒന്ന് കാണാൻ ഒരു മോഹം – Onnu Kaanan Oru Moham

Faith Score0
Faith Score0

ഒന്ന് കാണാൻ ഒരു മോഹം – Onnu Kaanan Oru Moham

ഒന്ന് കാണാൻ ഒരു മോഹം എൻ പ്രേമകാന്തനെ
ഒന്ന് കാണാൻ ഒരു മോഹം എൻ പ്രാണനാഥനെ
മോശ കണ്ടപോലെ ഞാൻ പുറകിൽ നിന്ന് കാണാം
പൊന്നു മുഖം എന്നെയൊന്നു കാണിക്കേണമേ
വൻകൃപയാൽ എന്നെ എന്നും നടത്തീടണേ
(ഒന്ന് കാണാൻ ഒരു )

ചുങ്കക്കാരൻ സക്കായിക്കു ചെറിയൊരു മോഹം
രക്ഷകനാം കർത്താവിനെ ഒന്ന് കാണണം
രഹസ്യമായി ഹൃദയത്തിൽ നിനക്കു കാര്യം
കണ്ടറിഞ്ഞു യേശുനാഥൻ കൂടെ വസിച്ചു
(ഒന്ന് കാണാൻ ഒരു )

ഘോഷയാത്രയായി ജനം നടന്നു നീങ്ങവെ
കുരുടനായ ബർത്തിമായി പുതപ്പു മടക്കി
ദാവീദ് പുത്രാ കരുണ തോന്നണേ
പൊന്നുമുഖം കാണുവാനായി കാഴ്ച നൽകണേ

ഒന്ന് കാണാൻ ഒരു മോഹം എൻ പ്രേമകാന്തനെ
ഒന്ന് കാണാൻ ഒരു മോഹം എൻ പ്രാണനാഥനെ
മോശ കണ്ടപോലെ ഞാൻ പുറകിൽ നിന്ന് കാണാം
പൊന്നു മുഖം എന്നെയൊന്നു കാണിക്കേണമേ
വൻകൃപയാൽ എന്നെ എന്നും നടത്തീടണേ

We will be happy to hear your thoughts

      Leave a reply

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo