Osthithan Roopamai – ഓസ്തിതൻ രൂപമായ്
ഓസ്തിതൻ രൂപമായ്,
എന്നിൽ സക്രാരി തീര്‍ക്കുന്ന സർവേശ്വരാ.. (2)
സ്നേഹമായ്… സ്നേഹകൂടാരമായ്…
എന്നിലലിയാൻ അണയും തമ്പുരാനെ,
നിൻ സ്നേഹമോർത്താൽ മതിവരുമോ?.. (ഓസ്തിതൻ..)
കോറസ്സ്:
കാരുണ്യമായ്… അണയുന്ന സ്നേഹമേ…
കൂദാശയായ്…. അലിയുന്ന ഭോജൃമേ…
നീറുമെൻ വേളയിൽ ആശ്രയം നീ മാത്രമേ…
ആഴമാം സ്നേഹമായ്, ഉള്ളിൽ നിറവാകണേ…
തിരുകരത്താൽ എന്നെ നീ കഴുകേണമേ,
എൻ നിഴലായ് കൂടെ നീ വാഴേണമേ. (2)
ഈശോ നാഥാ…. മനസിലലിയു പ്രിയനേ (ഓസ്തിതൻ)
കാരുണ്യമായ്… (ദിവ്യ കാരുണ്യമായ്… )
അണയുന്ന സ്നേഹമേ… (യേശുനാഥാ…)
കൂദാശയായ്…. (സ്നേഹ കൂദാശയായ്…)
അലിയുന്ന ഭോജൃമേ… (സ്നേഹ നാഥാ…)
കൂരിരുൾ തിങ്ങുമെൻ, ജീവിത പാതയിൽ…
ആശതൻ നാളമായ്, വിരിയുന്ന പൊൻ സൂനമേ…
നീ മാത്രമാണെന്നുമെൻ സർവസ്വവും,
തിരുവോസ്തിയായെന്നിൽ വാഴേണമേ (2)
ഈശോ… നാഥാ… മനസിലലിയു പ്രിയനേ..
(ഓസ്തിതൻ… + കാരുണ്യമായ്…)
